KeralaLatest NewsNews

14 കാരിയുടെ ദുരൂഹ മരണത്തിനു കാരണം അമിത ലഹരി ഉപയോഗത്തെ തുടർന്നുണ്ടായ സെറിബ്രൽ ഹെമറേജ്: അന്വേഷണം 

തിരുവനന്തപുരം: തിരുവനന്തപുരത്ത് 14 കാരിയുടെ ദുരൂഹ മരണത്തിന് കാരണം അമിത ലഹരി ഉപയോഗത്തെ തുടർന്നുണ്ടായ സെറിബ്രൽ ഹെമറേജ് എന്ന് പ്രാഥമിക നിഗമനം. സിവിൽ പോലീസ് ഓഫീസറുടെ ഏക മകളെ ഒരാഴ്ച മുമ്പാണ് പാളയം പോലീസ് ക്വാർട്ടേഴ്സിലെ കിടപ്പുമുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്.

ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത മ്യൂസിയം പോലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് പെൺകുട്ടി ലഹരി ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയത്.

പിന്നാലെ പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാരാണ് അമിത ലഹരി ഉപയോഗത്തെ തുടർന്നുണ്ടായ തലച്ചോറിലെ രക്തസ്രാവമാണ് മരണകാരണമെന്ന പ്രാഥമിക നിഗമനത്തിലേക്ക് എത്തിയത്. പെൺകുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തിയ മുറിയിൽ അടക്കം അന്വേഷണസംഘം വിശദമായ പരിശോധന നടത്തി. പിന്നാലെ ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ വിദ്യാർത്ഥിനിയുടെ അസ്വാഭാവിക മരണത്തിൽ അന്വേഷണം തുടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button