
തൃശ്ശൂര്‍: തൃശ്ശൂര്‍ കൊടുങ്ങല്ലൂരില്‍ വീട്ടില്‍ ഉറങ്ങികിടന്ന സ്ത്രീയുടെ മാലകവര്‍ന്നു. പടിഞ്ഞാറേ വീട്ടില്‍ സൈദാബിയുടെ രണ്ടേകാല്‍ പവന് തൂക്കമുള്ള മാലയാണ് നഷ്ടമായത്. വീടിന്റെ അടുക്കള വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്ത് കടന്നത്.
Read Also: കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുമോ?
പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു മോഷണം. എറിയാട് അറപ്പപ്പുറം റോഡില്‍ സിദ്ദിഖ് മാസ്റ്ററുടെ വീട്ടിലാണ് മോഷണം നടന്നത്. അടുക്കള വാതില്‍ പൊളിച്ച് അകത്ത് കടന്ന മോഷ്ടാവ് ഉറങ്ങി കിടന്ന സിദ്ദിഖ് മാസ്റ്ററുടെ ഭാര്യ സൈദാബിയുടെ കഴുത്തിലെ മാല പൊട്ടിച്ചെടുക്കുകയായിരുന്നു. ഞെട്ടിയുണര്‍ന്ന സൈദാബി ബഹളം വച്ചെങ്കിലും മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. രണ്ടേകാല്‍ പവന് തൂക്കമുള്ള മാലയാണ് നഷ്ടമായത്. സമീപത്തെ വടക്കെവീട്ടില്‍ ഷറാഫ്, കൊല്ലിയില്‍ അബ്ദുള്‍ സലാം എന്നിവരുടെ വീടുകളിലും മോഷണ ശ്രമം ഉണ്ടായിരുന്നു. കൊടുങ്ങല്ലൂര്‍ പൊലീസ് അന്വേഷണം തുടങ്ങി.
Post Your Comments