KollamLatest NewsKeralaNattuvarthaNews

ബൈ​ക്കി​ൽ ലി​ഫ്റ്റ് ന​ൽ​കി മധ്യവയസ്കന്റെ മാല മോഷ്ടിച്ചു : യുവാവ് അറസ്റ്റിൽ

മു​ണ്ട​യ്ക്ക​ൽ ക​ളി​യി​ൽ ക​ട​പ്പു​റ​ത്ത് ബെ​ൻ മോ​റി​സ് (28) ആ​ണ് അറസ്റ്റിലായത്

കൊ​ല്ലം: ബൈ​ക്കി​ൽ ലി​ഫ്റ്റ് ന​ൽ​കി​യി​ട്ട് മധ്യവയസ്കന്റെ മാല മോഷ്ടിച്ച യു​വാ​വ് അറസ്റ്റിൽ. മു​ണ്ട​യ്ക്ക​ൽ ക​ളി​യി​ൽ ക​ട​പ്പു​റ​ത്ത് ബെ​ൻ മോ​റി​സ് (28) ആ​ണ് അറസ്റ്റിലായത്. ഈ​സ്റ്റ് പൊ​ലീ​സാണ് അറസ്റ്റ് ചെയ്തത്.

ഈ ​മാ​സം 16-ന് ​രാ​ത്രി പ​ത്തോ​ടെ കൊ​ല്ലം ബീ​ച്ചി​ന് സ​മീ​പ​മു​ള്ള ബാ​റി​ൽ ആണ് സംഭവം. ബാറിൽ മ​ദ്യ​പി​ക്കാ​നെ​ത്തി​യ മ​ധ്യ​വ​യ​സ്​​ക​നെ​ ചി​ന്ന​ക്ക​ട​യി​ലേ​ക്ക് ​​ലി​ഫ്റ്റ് ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ്​ ​ബൈ​ക്കി​ൽ കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി എ​സ്.​എം.​പി​യു​ടെ സ​മീ​പ​മു​ള്ള റെ​യി​ൽ​വേ ഗേ​റ്റി​ൽ ഇ​റ​ക്കി​യ​ശേ​ഷം ക​വ​ർ​ച്ച ന​ട​ത്തുകയായിരുന്നു.

Read Also : തൃശ്ശൂർ പൂരം കാണാന്‍ ജീർണിച്ചതും നിർമാണത്തിലുള്ളതുമായ കെട്ടിടങ്ങളിൽ കയറുന്നതിന് വിലക്ക്

മ​ധ്യ​വ​യ​സ്ക​ൻ അ​ണി​ഞ്ഞി​രു​ന്ന മൂ​ന്നേ​മു​ക്കാ​ൽ പ​വ​ൻ തൂ​ക്കം​വ​രു​ന്ന സ്വ​ർ​ണ​മാ​ല​യാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഈ​സ്റ്റ് പൊ​ലീ​സ് കേ​സ് ​ര​ജി​സ്റ്റ​ർ ചെ​യ്ത്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

ഈ​സ്റ്റ് ഇ​ൻ​സ്​​പെ​ക്ട​ർ അ​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ ര​ഞ്ചു, വി​ഷ്ണു, എ.​എ​സ്.​ഐ മ​നോ​ജ്, സി.​പി.​ഒ​മാ​രാ​യ ശ്രീ​കു​മാ​ർ, അ​നു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ പ്രതിയെ റി​മാ​ൻ​ഡ്​ ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button