തളിപ്പറമ്പ്: 14കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് അഞ്ചു വർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. നീലേശ്വരം ചോയ്യംങ്കോട് കിനാനൂർ സ്വദേശി വി.ജി. ബിജുവിനെയാണ് കോടതി ശിക്ഷിച്ചത്. തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജ് സി. മുജീബുറഹ്മാൻ ആണ് ശിക്ഷ വിധിച്ചത്.
Read Also : പൂജപ്പുര സെൻട്രൽ ജയിലിൽ കൊലക്കേസ് പ്രതി മരിച്ചു: ഹൃദയാഘാതമെന്ന് അധികൃതർ
2017 ഫെബ്രുവരിയിൽ പരിയാരം പൊലീസ് സ്റ്റേഷൻപരിധിയിലാണ് സംഭവം. 14കാരിയെ ബിജു ലൈംഗിക ഉദ്ദേശ്യത്തോടെ കടന്നുപിടിച്ചെന്നാണ് പരാതി. അന്നത്തെ പരിയാരം എസ്.ഐ ടി. പ്രഭാകരനാണ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന്, തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.വി. വേണുഗോപാൽ പ്രതിയെ അറസ്റ്റ് ചെയ്ത് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു.
പ്രോസിക്യൂഷനായി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഷെറിമോൾ ജോസ് ഹാജരായി.
Post Your Comments