
ബംഗളൂരു: വിലക്കിഴിവിൽ വിൽപ്പന നടത്തുന്ന സാരിയ്ക്ക് വേണ്ടി തല്ലുകൂടുന്ന സ്ത്രീകളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ബംഗളൂരുവിലെ ഒരു റീട്ടെയിൽ സ്റ്റോറിൽ സംഘടിപ്പിച്ച വാർഷിക വിൽപ്പനയ്ക്കിടെയാണ് സ്ത്രീകൾ തമ്മിൽ പൊരിഞ്ഞ തല്ല് നടന്നത്. രണ്ട് സ്ത്രീകൾ സാരിക്കുവേണ്ടി പരസ്പരം പോരടിക്കുന്നതാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വിഡിയോയിൽ ഉള്ളത്. സ്ഥലത്ത് പോലീസെത്തിയാണ് പ്രശ്നം പരിഹരിച്ചത്.
രണ്ടുപേരും പരസ്പരം അടിക്കുന്നതും മുടി വലിക്കുന്നതുമൊക്കെ വീഡിയോയിൽ കാണാം. എല്ലാ വർഷവും പഴയ സ്റ്റോക്ക് ഒഴിവാക്കുന്നതിനായി മല്ലേശ്വരത്തെ പ്രശസ്തമായ സിൽക്ക് സാരി കടയിൽ വിലക്കിഴിവിൽ വാർഷിക വിൽപ്പന നടക്കാറുണ്ട്. ഇത്തവണയും മൈസൂർ പട്ടുസാരികൾ വാങ്ങാൻ ആളുകൾ കൂട്ടത്തോടെ കടയിൽ എത്തുകയായിരുന്നു.
ഇതിനിടയിലാണ് രണ്ട് സ്ത്രീകൾ സാരിക്കായി വഴക്കിട്ടത്. ഇരുവരും സാരി ഉപേക്ഷിക്കാൻ തയ്യാറായില്ല. കടയിലെ സുരക്ഷാ ഉദ്യോഗസ്ഥരെത്തി സ്ത്രീകളെ മാറ്റാൻ ശ്രമിക്കുന്നുണ്ടെങ്കിലും അതൊന്നും വിലപ്പോയില്ല. തുടർന്നാണ് പോലീസ് സ്ഥലത്തെത്തിയത്.
Post Your Comments