MollywoodLatest NewsKeralaCinemaNewsEntertainment

‘ഒന്ന് രണ്ട് അബദ്ധങ്ങൾ പറ്റിയിട്ടുണ്ടാകും, മനുഷ്യരല്ലേ?’: കൃപാസനത്തിൽ നല്ല കാര്യങ്ങൾ നടക്കുന്നുണ്ടെന്ന് ധന്യ മേരി

കൊച്ചി: കുടുംബ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താര ദമ്പതിമാരാണ് ജോണ്‍ ജേക്കബും ധന്യ മേരി വർഗീസും. കൃപാസനത്തെക്കുറിച്ച്‌ ധന്യ നടത്തിയ സാക്ഷ്യം പറച്ചില്‍ സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. കൃപാസനത്തെക്കുറിച്ച്‌ പൈസ മേടിച്ച്‌ സാക്ഷ്യം പറഞ്ഞുവെന്ന് ആരോപിച്ച് ധന്യയ്‌ക്കെതിരെ ട്രോളുകളും വന്നിരുന്നു. കൃപാസനത്തിൽ നല്ല കാര്യങ്ങൾ നടക്കുന്നുണ്ടെന്നും, എല്ലാവരും 100 ശതമാനം പെർഫെക്ട് അല്ലല്ലോ എന്നും ചോദിക്കുകയാണ് നടി ഇപ്പോൾ. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് തങ്ങൾക്കെതിരെ നടന്ന ട്രോളുകളെ കുറിച്ച് ധന്യയും ജോണും മനസ് തുറന്നത്.

‘നെഗറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ ആളുകൾ പറയുമെന്ന് എനിക്ക് അറിയില്ലായിരുന്നു. കാള പെറ്റുവെന്ന് കേൾക്കുമ്പോൾ കയറെടുക്കുന്ന ജന്മമാണ്. എന്തെങ്കിലം കേട്ടിട്ട് മൊത്തത്തിൽ കുറ്റം പറയുകയാണ്. അവിടെ വരുന്ന എല്ലാവരും 100 ശതമാനം പെർഫെക്ടല്ല. അബദ്ധങ്ങൾ പറ്റും. അതിന്റെ പേരിൽ അത്രയും നല്ല കാര്യങ്ങൾ ചെയ്യുന്ന സ്ഥാപനത്തെ ട്രോളുന്നവരുണ്ട്. അതിന്റെ കൂടെ ഞാൻ എന്റെ അനുഭവം കൂടി പറഞ്ഞതോടെ എന്നെയും ട്രോളുകയായിരുന്നു. ശരിക്കും അവിടെ ഒരുപാട് നല്ല കാര്യങ്ങൾ നടക്കുന്നുണ്ട്. അതിന്റെ മറവിൽ ഒന്ന് രണ്ട് അബദ്ധങ്ങൾ പറ്റിയിട്ടുണ്ടാകും. മനുഷ്യരല്ലേ എല്ലാം?.

പക്ഷെ ഇങ്ങനെ ട്രോളപ്പെടുന്ന, സ്ഥാപനത്തെക്കുറിച്ച് പൈസ മേടിച്ച് സാക്ഷ്യം പറഞ്ഞുവെന്ന് പറഞ്ഞ് ഒരാൾ യൂട്യൂബിലിട്ടു. എനിക്ക് വിഷമമായി. വലിയൊരു ആരോപണമായിരുന്നു അത്. ഒരാളുടെ വിശ്വാസത്തെ ചോദ്യം ചെയ്യാനുള്ള അവകാശം ആർക്കുമില്ല. എന്തും പറയാം എന്നുള്ള ധൈര്യത്തിലാണ് പറയുന്നത്. യാതൊരു അടിസ്ഥാനവുമില്ലാതെ പൈസ വാങ്ങിയെന്ന് പറയുകയായിരുന്നു’, ധന്യ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button