CinemaMollywoodLatest NewsNewsEntertainment

10 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ധന്യ മേരി വര്‍ഗീസ് വീണ്ടുമെത്തുന്നു

പത്ത് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം നടി ധന്യ മേരി വര്‍ഗീസ് വീണ്ടും മലയാള സിനിമയില്‍ സജീവമാകുന്നു. ഐശ്വര്യ ലക്ഷ്മിയും ടോവിനോയും നായികാ നായകന്‍മാരാകുന്ന ‘കാണെക്കാണെ’യിലാണ് ധന്യയും അഭിനയിക്കുന്നത്. ബിഗ് സ്ക്രീനിലേക്ക് മടങ്ങിയെത്തുന്ന കാര്യം ധന്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.

Read Also : 30 എംബിപിഎസ് വേഗത്തില്‍ 3,300 ജിബി ഇന്റര്‍നെറ്റ് ; തകർപ്പൻ പ്ലാനുമായി ബി എസ് എൻ എൽ എത്തി

“ഏകദേശം 10 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ബി​ഗ് സ്‌ക്രീനിന് മുന്നില്‍ വരാന്‍ പേകുന്നതിന്റെ ആവേശത്തിലാണ്. വെള്ളിത്തിരയില്‍ ഞാന്‍ അവസാനമായി പ്രത്യക്ഷപ്പെട്ടത് നമ്മുടെ പ്രിയപ്പെട്ട ലാലേട്ടന്റെ മകളുടെ വേഷത്തില്‍ ആയിരുന്നു. ഇന്നത്തെ യൂത്ത് ഐക്കണ്‍സ് ടൊവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി എന്നിവരോടൊപ്പം ഒരു ചെറിയ വേഷം ചെയ്യാന്‍ പോകുകയാണ് ഇപ്പോള്‍. ഉയരെക്ക് ശേഷം മനു അശോകന്‍ ആണ് കാണെക്കാണെ ഒരുക്കുന്നത്. മാത്രമല്ല എന്റെ മുന്‍ സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഛായാഗ്രാഹകന്‍ ആല്‍ബി ഉള്‍പ്പെടെ പരിചിതരായ നിരവധിപേര്‍ക്കൊപ്പം വീണ്ടും വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞതിലും ഒരുപാട് സന്തോഷമുണ്ട്. പിന്തുണച്ച കാണെക്കാണെ മുഴുവന്‍ ടീമിനും നന്ദി”, ധന്യ ഇന്‍സ്റ്റ​ഗ്രാമില്‍ കുറിച്ചു.

https://www.instagram.com/p/CHhZeASJg15/?utm_source=ig_embed

shortlink

Related Articles

Post Your Comments


Back to top button