
കൊല്ലം: ആശുപത്രിയിൽ മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയ ടെലിവിഷൻ റിയാലിറ്റി ഷോ താരം അറസ്റ്റിൽ. ടെലിവിഷൻ കോമഡി ഷോകളിലൂടെ ശ്രദ്ധേയനായ മധു അഞ്ചലാണ് പോലീസിന്റെ പിടിയിലായത്. അഞ്ചൽ ചന്തമുക്കിലെ സ്വകാര്യ ആശുപത്രിയിൽ നടന്ന സംഭവത്തിൽ മദ്യപിച്ചെത്തിയ മധു രോഗികളിരിക്കുന്ന കസേരയിൽ കയറി കിടക്കുകയായിരുന്നു. ഇത് ആളുകൾ ചോദ്യം ചെയ്തതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്.
ആശുപത്രിയിലുണ്ടായിരുന്ന രോഗികളെയും ജീവനക്കാരെയും ഇയാൾ അസഭ്യം പറഞ്ഞു. ഇതോടെ മധുവിനെ പുറത്താക്കാൻ ജീവനക്കാർ ശ്രമിച്ചു. തുടർന്ന്, ഇയാൾ ആശുപത്രിയിൽ അതിക്രമം നടത്തുകയായിരുന്നു. പ്രശ്നം രൂക്ഷമായതിനെ തുടർന്ന്, ആശുപത്രി അധികൃതർ പോലീസിനെ വിവരം അറിയിച്ചു.
തൊഴിലാളി ദിനം ആഘോഷിക്കുന്നതിന്റെ കാരണമറിയാം
സ്ഥലത്തെത്തിയ പോലീസ് മധുവിനെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന്, പോലീസ് ഇയാളെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തി സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് ഇയാൾക്കെതിരെ പോലീസ് കേസെടുത്തു.
Post Your Comments