KeralaLatest NewsNews

സർക്കാരിന് വീഴ്ച്ച സംഭവിച്ചു: വിമർശനവുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന സർക്കാരിന്റെ വികസന പരിപാടികളിൽ നിന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ഒഴിവാക്കിയത് ശരിയായ നടപടിയല്ലെന്ന് അദ്ദേഹം വിമർശിച്ചു.

Read Also: ‘വികസനത്തെ ആരും എതിർക്കുന്നില്ല, അത് പക്ഷെ സാധാരണക്കാരുടെ നെഞ്ചിലൂടെ മഞ്ഞകുറ്റികൾ അടിച്ചു കൊണ്ട് ആവരുത്’: വിവേക് ഗോപൻ

ഇക്കാര്യത്തിൽ സർക്കാരിന് വീഴ്ചയുണ്ടായി. കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്യുന്നത്. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ അന്ന് പ്രതിപക്ഷ നേതാവെന്ന നിലയിൽ തന്നെ ക്ഷണിക്കുകയും പങ്കെടുക്കുകയും ചെയ്തിരുന്നു. അതാണ് കീഴ്‌വഴക്കം. മുൻകാലങ്ങളിലും പ്രധാനമന്ത്രിമാർ പങ്കെടുക്കുന്ന കേരള സർക്കാരിന്റെ വികസന പരിപാടികളിൽ പ്രതിപക്ഷ നേതാക്കളെ പങ്കെടുപ്പിക്കാറുണ്ടായിരുന്നതായും ചെന്നിത്തല കൂട്ടിച്ചേർത്തു.

Read Also: ‘മഞ്ഞകുറ്റികൾ എകെജി ഭവനിൽ മ്യൂസിയമായി സൂക്ഷിക്കാം, K-അപ്പം ഓർമ്മ മാത്രം! സിൽവർ ലൈൻ ഒഫീഷ്യലി ക്യാൻസൽ’-മാത്യു സാമുവൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button