തിരുവനന്തപുരം: കൊച്ചിയില്‍ നടന്ന യുവം 2023 മികച്ച ആസൂത്രണ പാടവം പ്രതിഫലിച്ച റോഡ് കം ടിവി ഷോ ആണെന്ന് പരിഹസിച്ച് ഡോ. അരുണ്‍ കുമാര്‍. രാഷ്ട്രീയം പറഞ്ഞ വേദിയില്‍ പ്രതീക്ഷിച്ച പോലെ ചോദ്യങ്ങളൊന്നും ആരും ചോദിച്ചില്ല, എല്ലാം പതിവ് പോലെ ഒരു നാടകമായിരുന്നുവെന്നും അരുണ്‍ കുമാര്‍ പറയുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് യുവം 2023നെ കുറിച്ചുള്ള അഭിപ്രായവുമായി അരുണ്‍ രംഗത്ത് എത്തിയത്.
Read Also: കേദാർ നാഥ് ക്ഷേത്രം തുറന്നു: ആദ്യ പൂജ നടത്തിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് വേണ്ടി
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..
‘ബി.ജെ.പിയുടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാമ്പയിന്‍ ആയിരുന്നു യുവം 2023. രാഷ്ട്രീയം പറഞ്ഞ വേദിയില്‍ പ്രതീക്ഷിച്ച പോല്‍ ചോദ്യങ്ങളൊന്നും ആരും ചോദിച്ചില്ല, എല്ലാം പതിവ് പോലെ. മികച്ച ആസൂത്രണ പാടവം പ്രതിഫലിച്ച റോഡ് കം ടി വി ഷോ! കൃത്യമായ ഗെയിം പ്ലാന്‍ തയ്യാറാക്കിയ ആദ്യ രാഷ്ട്രീയ നീക്കമാണ് ഇന്നു കണ്ടത്. ഇതിനി ഒരു വര്‍ഷം എങ്ങനെ, എന്ത് പറഞ്ഞ്, ആര് മുന്നോട്ട് ഇതേ ആവേശത്തോടെ കൊണ്ടു പോകും’.
Post Your Comments