നെറ്റ്ഫ്ലിക്സ് ഉപഭോക്താക്കളെ കബളിപ്പിക്കുന്ന തരത്തിലുള്ള തട്ടിപ്പുകൾ വ്യാപകമാകുന്നതായി റിപ്പോർട്ട്. നെറ്റ്ഫ്ലിക്സിന്റെ പേരിൽ ലഭിക്കുന്ന വ്യാജ ഇമെയിൽ മുഖാന്തരമാണ് തട്ടിപ്പുകാർ വല വിരിക്കുന്നത്. ഈ വർഷം ആദ്യമാണ് നെറ്റ്ഫ്ലിക്സിന്റെ ബ്രാൻഡിംഗിലുള്ള ഇമെയിലുകൾ ശ്രദ്ധയിൽപ്പെട്ടത്. പിന്നീട് ഇത്തരം വ്യാജ ഇമെയിലുകൾ കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തുകയായിരുന്നു.
ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ നെറ്റ്ഫ്ലിക്സ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചെന്നത് സംബന്ധിച്ചുള്ള ഇമെയിലുകളാണ് ഉപഭോക്താക്കൾക്ക് ലഭിച്ചത്. ഒറ്റനോട്ടത്തിൽ ഇവ നെറ്റ്ഫ്ലിക്സ് തന്നെ അയച്ചതാണെന്ന് തോന്നിപ്പിക്കുന്നതിനാൽ ഭൂരിഭാഗം ആളുകളും തട്ടിപ്പുകാരുടെ വലയിൽ അകപ്പെടുകയായിരുന്നു. ഉപഭോക്താക്കളോട് സബ്സ്ക്രിപ്ഷൻ പുതുക്കാനാണ് ഇമെയിലൂടെ നിർദ്ദേശിച്ചിരുന്നത്. ഇതിനായി പേയ്മെന്റ് പുതുക്കുന്നതിനുള്ള ലിങ്കും ഉൾപ്പെടുത്തിയിരുന്നു. ഈ ലിങ്ക് ഉപയോഗിച്ച് പേയ്മെന്റ് നടത്തിയവർക്കാണ് പണം നഷ്ടമായത്.
Also Read: മുൻ വൈരാഗ്യത്തിന്റെ പേരിൽ യുവാവിനെതിരെ അതിക്രമം : അച്ഛനും മകനും അറസ്റ്റിൽ
ഉപഭോക്താക്കൾ ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ, പ്രത്യേക വെബ്സൈറ്റിലേക്ക് ഡയറക്ട് ചെയ്യുകയും വ്യാജ അക്കൗണ്ടിലേക്ക് പണം ക്രെഡിറ്റ് ആവുകയുമാണ് ചെയ്തത്. ഇത്തരത്തിൽ ലഭിക്കുന്ന സന്ദേശങ്ങളോട് പ്രതികരിക്കരുതെന്ന് ഉപഭോക്താക്കൾക്ക് നെറ്റ്ഫ്ലിക്സ് നിർദ്ദേശം നൽകിയിട്ടുണ്ട്. മുൻപ് ഇത്തരത്തിലുള്ള ബ്രാൻഡ് ഫിഷിംഗ് ആക്രമണം മൈക്രോസോഫ്റ്റ്, ഗൂഗിൾ, ലിങ്ക്ഡ്ഇൻ, വാൾമാർട്ട് തുടങ്ങിയ കമ്പനികൾ നേരിട്ടിരുന്നു.
Post Your Comments