കാട്ടാക്കട: മുൻ വൈരാഗ്യത്തിന്റെ പേരിൽ പട്ടികജാതിക്കാരനായ യുവാവിനെതിരെ അതിക്രമം നടത്തിയ കേസിൽ അച്ഛനും മകനും അറസ്റ്റിൽ. കിളിമാനൂർ വയ്യാറ്റിൻകര കൂവത്തടം ആടയത്ത് കുന്നിൽ വീട്ടിൽ ബാബു(54), മകൻ അച്ചു (26) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
Read Also : ബത്തേരി നഗരത്തിലെ വിവിധ സ്ഥാപനങ്ങളിൽ മോഷണം: മുഖം മറച്ചെത്തിയ കള്ളന് വേണ്ടി തിരച്ചില്‍ ശക്തമാക്കി പൊലീസ്
കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് കേസിനാസ്പദമായ സംഭവം. കിളിമാനൂർ വയ്യാറ്റിൻകര കൂവത്തടം കുടുംബ ക്ഷേമ ഉപകേന്ദ്രത്തിനു സമീപം കാവുവിള കുന്നിൽ വീട്ടിൽ ആനന്ദന്റെ മകൻ അനീഷി(36)നെതിരെയാണ് ആക്രമണം നടത്തിയത്. ആക്രമണത്തിൽ കഴുത്തിൽ അനീഷിനു സാരമായി പരിക്കേറ്റിരുന്നു. അനീഷിന്റെ വീടിനു മുന്നിൽ വെച്ച് ഉളിപോലുള്ള ആയുധം കൊണ്ടുകുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. അച്ചു നേരത്തെ അനീഷിന്റെ വീട്ടിലെത്തി അസഭ്യം വിളിക്കുകയും മറ്റും ചെയ്തിരുന്നു. ഇത് സംബന്ധിച്ച് അനീഷ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ഇപ്പോഴത്തെ സംഭവത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
കിളിമാനൂർ സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.സനൂജ്, സബ് ഇൻസ്പെക്ടർ വിജിത്ത് കെ. നായർ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments