ബത്തേരി: വയനാട് ബത്തേരി നഗരത്തിലെ വിവിധ സ്ഥാപനങ്ങളിൽ കയറിയ മോഷ്ടാവിന് വേണ്ടി തിരച്ചിൽ ശക്തമാക്കി പൊലീസ്. മുഖം മറച്ചെത്തിയ കള്ളന്റെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. സൂപ്പർ മാർക്കറ്റ് ഉടമയുടെ രേഖകൾ അടങ്ങിയ പഴ്സും തുണിക്കടയിലെ ഷർട്ടുകളുമാണ് മോഷണം പോയത്.
കഴിഞ്ഞ ദിവസമാണ് ബത്തേരി നഗരത്തിലെ പെട്രോൾ പമ്പിന്റെ ഓഫീസ്, സൂപ്പർ മാർക്കറ്റ്, തുണിക്കട എന്നിവിടങ്ങളിൽ കള്ളൻ കയറിയത്. മോഷ്ടാവിന്റെ ദൃശ്യം പെട്രോൾ പമ്പിലെ സിസിടിവിയിൽ പതിഞ്ഞു. കോട്ട് ധരിച്ച് മുഖം മറച്ചാണ് മോഷ്ടാവെത്തിയത്. സൂപ്പർ മാർക്കറ്റ് ഉടമയുടെ രേഖകൾ അടങ്ങിയ പഴ്സും തുണിക്കടയിലെ ഷർട്ടുകളും മോഷ്ടാവ് കവർന്നു.
കഴിഞ്ഞ 17ന് രാത്രിയിൽ കലവൂർ റെയിൽവേ ക്രോസ്സിന് സമീപമുള്ള സ്റ്റേഷനറി കടയുടേയും, റസ്റ്റോറന്റിന്റേയും പുറക് വശത്തെ വാതിലിന്റെ പൂട്ട് തകർത്ത് സിഗരറ്റ്, സോപ്പ്, നട്സ്, സെവൻ അപ്പ്, ബോഡി സ്പ്രേ മുതലായ സാധനങ്ങളും, സിസിടിവി ക്യാമറയുടെ ഡിവിആറും, റെസ്റ്റോറന്റിൽ നിന്നും നോട്ടുകളും നാണയങ്ങളും ഉൾപ്പെടെ കവർച്ച ചെയ്ത കേസില്‍ 4 പേര് പിടിയിലായിരുന്നു.
Post Your Comments