കൊച്ചി: പ്രധാനമന്ത്രി നരേന്ദ മോദിയുടെ കേരള സന്ദര്‍ശനം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാരിന്റെ സര്‍പ്രൈസ് സമ്മാനം എത്തിയത്. ആദ്യ വന്ദേഭാരത് അനുവദിച്ചുകൊണ്ടായിരുന്നു കേന്ദ്രം കേരളത്തിന് സര്‍പ്രൈസ് നല്‍കിയത്. വന്ദേ ഭാരതിന്റെ ഉദ്ഘാടനത്തിനും കൊച്ചിയിലെ യുവം 2023 സംവാദത്തിനുമായി പ്രധാനമന്ത്രി കേരളത്തിലെത്തിക്കഴിഞ്ഞു. യുവം വേദിയില്‍ കേരളത്തിന് പ്രധാനമന്ത്രിയുടെ വക എന്തെങ്കിലും സര്‍പ്രൈസ് ഉണ്ടോ എന്നതാണ് ഇനി അറിയാനുള്ളത്. അതിനുള്ള സാധ്യതകളുണ്ടെന്ന വിലയിരുത്തലുകളാണ് ഉയരുന്നത്. കേരള യുവതയോട് സംവദിക്കുന്ന പ്രധാനമന്ത്രിയില്‍ നിന്ന് എന്തെങ്കിലും സര്‍പ്രൈസ് പ്രഖ്യാപനം ഉണ്ടോ എന്നറിയാന്‍ ഏവരും ഉറ്റുനോക്കുകയാണ്. നാളെ വന്ദേഭാരത് ഉദ്ഘാടന വേദിയിലും ഇത്തരം സര്‍പ്രൈസ് പ്രഖ്യാപനം പലരും പ്രതീക്ഷിക്കുന്നുണ്ട്.
Read Also: റമദാനിൽ ദുബായിൽ അറസ്റ്റിലായത് 300 ൽ അധികം ഭിക്ഷാടകർ: കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ
അതേസമയം രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി വൈകിട്ട് അഞ്ച് മണിയോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തിയത്. നാവികസേന വിമാനത്താവളത്തില്‍ പ്രത്യേക വിമാനത്തിലാണ് മോദി വന്നിറങ്ങിയത്. തനത് കേരളീയ വേഷമായ വെള്ള ജുബ്ബയും വെള്ള മുണ്ടും കസവിന്റെ മേല്‍മുണ്ടും ധരിച്ചായിരുന്നു മോദി വിമാനമിറങ്ങിയത്. കൊച്ചിയില്‍ റോഡ് ഷോ നടത്തിയാണ് പ്രധാനമന്ത്രി യുവം വേദിയിലെത്തിയത്. ആദ്യം കാല്‍നടയായും പിന്നീട് വാഹനത്തിലുമായി പ്രധാനമന്ത്രി, റോഡരികില്‍ നിന്ന ആയിരങ്ങളെ അഭിവാദ്യം ചെയ്തു. വെണ്ടുരുത്തി പാലം മുതല്‍ തേവരകോളജ് വരെയായിരുന്നു റോഡ് ഷോ.
Post Your Comments