KeralaLatest NewsNews

എന്‍റെ കേരളം പ്രദര്‍ശന വിപണന മേള: ഏറ്റവും മികച്ച സ്റ്റാൾ ഒരുക്കിയ സർക്കാർ വകുപ്പിനുള്ള ബഹുമതി കേരള പോലീസിന്

ആലപ്പുഴ: ആലപ്പുഴ ബീച്ചിൽ സമാപിച്ച എന്റെ കേരളം പ്രദർശന വിപണന മേളയിൽ ഏറ്റവും മികച്ച സ്റ്റാൾ ഒരുക്കിയ സർക്കാർ വകുപ്പിനുള്ള ബഹുമതി കേരള പോലീസിന്. ആലപ്പുഴ ബീച്ചിൽ നടന്ന സമാപനച്ചടങ്ങിൽ കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പോലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് പോലീസ് മീഡിയ സെൻറർ ഡെപ്യൂട്ടി ഡയറക്ടറും പ്രദർശനത്തിന്റെ പോലീസ് നോഡൽ ഓഫീസറുമായ വി.പി.പ്രമോദ് കുമാറിനും സംഘത്തിനും ട്രോഫി സമ്മാനിച്ചു.

Read Also: പ്രധാനമന്ത്രിയുടെ സന്ദർശനം: തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ ട്രെയിനുകൾക്ക് നിയന്ത്രണം

ആലപ്പുഴ ബീച്ചിലെ പവലിയനിൽ ഏതാണ്ട് 1200 ചതുരശ്രയടി വലുപ്പത്തിൽ പ്രത്യേകമായി തയ്യാറാക്കിയ സ്ഥലത്താണ് കേരള പോലീസിൻറെ സ്റ്റാളുകൾ സജ്ജീകരിച്ചത്. കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷയ്ക്കു പ്രത്യേകം പ്രാധാന്യം നൽകിയാണ് സ്റ്റാളുകൾ ക്രമീകരിച്ചത്. വനിതകൾക്കും കുട്ടികൾക്കും സൗജന്യമായി സ്വരക്ഷയുടെ പാഠങ്ങൾ പകർന്നു നൽകുന്ന വനിത സ്വയം പ്രതിരോധ പരിപാടി സ്റ്റാളിൽ പ്രത്യേക പ്രാധാന്യത്തോടെ അവതരിപ്പിക്കുകയുണ്ടായി. ആലപ്പുഴ, എറണാകുളം സിറ്റി എന്നിവിടങ്ങളിലെ വനിതാ മാസ്റ്റർ ട്രെയിനർമാരാണ് പ്രതിരോധ പാഠങ്ങൾ പകർന്നു നൽകിയത്.

വനിതകൾക്ക് വേണ്ടി തയ്യാറാക്കിയ നിർഭയം മൊബൈൽ ആപ്പ്, പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് ആയ പോൽ ആപ്പ്, വിവിധ ഹെൽപ്പ് ലൈൻ നമ്പറുകൾ എന്നിവ കാണികൾക്ക് പരിചയപ്പെടുത്തി. പോലീസിൻറെ വിവിധതരം തോക്കുകളും ആയുധങ്ങളും കാഴ്ചക്കാരെ അത്ഭുതപ്പെടുത്തി. പോലീസിൻറെ വയർലസ് സംവിധാനങ്ങൾ ഉപയോഗിച്ചുനോക്കാൻ ജനങ്ങൾക്ക് അവസരം നൽകിയിരുന്നു.

ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച് വിശകലനം ചെയ്യുന്ന ഫോറൻസിക് സയൻസ് ലബോറട്ടറിയുടെ പ്രവർത്തനം ഏറെ പേർക്ക് അത്ഭുതമായി. കുറ്റാന്വേഷണത്തിൽ ഫിംഗർ പ്രിന്റ് ബ്യൂറോയുടെ പ്രാധാന്യത്തെക്കുറിച്ച് വിരലടയാള വിദ?ഗ്?ദ്ധർ വിശദീകരിച്ചു നൽകി. കേരള പോലീസിന്റെ ശ്വാനവിഭാഗമായ കെ9 സ്‌ക്വാഡ് അവതരിപ്പിച്ച കേസന്വേഷണവുമായി ബന്ധപ്പെട്ട വിവിധ പരിപാടികൾ ഏറെ ആകർഷകമായി. പോലീസിന്റെ സ്റ്റാളുകളും മറ്റു ക്രമീകരണങ്ങളും ഏകോപിപ്പിച്ചത് സ്റ്റേറ്റ് പോലീസ് മീഡിയ സെന്റർ ആണ്.

Read Also: അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത മധ്യവയസ്കനെ യുവാക്കള്‍ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ചു: പന്തളത്താണ് ക്രൂരത

shortlink

Related Articles

Post Your Comments

Related Articles


Back to top button