പത്തനംതിട്ട: അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത മധ്യവയസ്കനെ ക്രൂരമായി മര്‍ദ്ദിച്ച് യുവാക്കളുടെ സംഘം. പന്തളത്താണ് സംഭവം. കൈപ്പുഴ സ്വദേശി അരുണ്‍ രാജിനെയാണ് യുവാക്കള്‍ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ചത്.
മാന്തുകപള്ളിക്ക് സമീപത്തെ കടയില്‍ നിന്നു ഭക്ഷണം വാങ്ങി ഇരുചക്ര വാഹനത്തില്‍ അരുണ്‍ പോകുന്നതിനിടെ ഒരാള്‍ അസഭ്യം വിളിച്ചു. ഇതു ചോദ്യം ചെയ്തതില്‍ പ്രകോപിതനായി യുവാവ് അരുണിനെ മര്‍ദ്ദിച്ചു. പിന്നാലെ സംഘത്തിലെ മറ്റു യുവാക്കളും ബൈക്കിലെത്തി അരുണിനെ ക്രൂരമായി തല്ലുകയായിരുന്നു. മര്‍ദ്ദനത്തില്‍ മുഖത്തും തലയിലും നെഞ്ചിലും പരിക്കുണ്ട്.
Post Your Comments