തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനം അതീവ സുരക്ഷയില്‍. കേരളത്തില്‍ എത്തുന്ന പ്രധാനമന്ത്രിയുടെ സുരക്ഷ ചുമതല മുഴുവന്‍ സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ്.പി.ജി) ഏറ്റെടുത്തു. സംസ്ഥാന പോലീസിന്റെ ഭാഗത്ത് സുരക്ഷ വീഴ്ച ഉണ്ടായ സാഹചര്യത്തിലാണ് എസ്.പി.ജി പ്രധാനമന്ത്രിയുടെ സുരക്ഷ ഏറ്റെടുത്തിരിക്കുന്നത്. പ്രധാനമന്ത്രിയുടെ സുരക്ഷാപദ്ധതി പൊലീസില്‍ നിന്ന് ചോര്‍ന്നതോടെ പ്രധാനമന്ത്രിക്ക് കടുത്ത സുരക്ഷാഭീഷണി ഉണ്ടെന്ന് കേന്ദ്രം വിലയിരുത്തി.
Read Also: തിരുവനന്തപുരം മൃഗശാലയിൽ ഇലക്ട്രിക് കാർ അപകടത്തിൽപ്പെട്ടു
ഐ.ജി സുരേഷ് രാജ് പുരോഹിത് കേരളത്തിലെത്തി. എസ്.പി.ജി തലവന്‍ അരുണ്‍കുമാര്‍ സിന്‍ഹ നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തും. സംസ്ഥാനത്തെത്തുന്ന പ്രധാനമന്ത്രിയെ ചാവേര്‍ ആക്രമണത്തിലൂടെ വധിക്കുമെന്ന് ഭീഷണിക്കത്ത് ലഭിച്ചത് ഏറെ ഗൗരവത്തോടെയാണ് നോക്കിക്കാണുന്നത്. പ്രധാനമന്ത്രിയുടെ സുരക്ഷാ സ്‌കീം ചോര്‍ന്നതോടെ ഇന്റലിജന്‍സ് വിഭാഗം പുതിയ സുരക്ഷാ പദ്ധതി തയ്യാറാക്കി എസ്.പി.ജിക്ക് കൈമാറിയിട്ടുണ്ട്.
5000ലേറെ പൊലീസുകാരുടെ വലയത്തിലായിരിക്കും മോദിയുടെ പരിപാടികള്‍ നടക്കുക. ക്രിമിനല്‍ബന്ധമുള്ളതും കുഴപ്പക്കാരുമായ പൊലീസുകാരെ ഒഴിവാക്കി. തമിഴ്‌നാട്ടില്‍ രാജീവ്ഗാന്ധിക്ക് സംഭവിച്ചതുപോലെ മോദിക്കും സംഭവിക്കുമെന്ന് കൊച്ചിയിലെ റിട്ട. ഉദ്യോഗസ്ഥന്റെ പേരിലുള്ള കത്ത് കഴിഞ്ഞ 17ന് ബി.ജെ.പി സംസ്ഥാനകമ്മിറ്റി ഓഫീസില്‍ കിട്ടിയിരുന്നു. അന്വേഷണത്തില്‍ മറ്റാരോ അയച്ചതാണെന്ന് കണ്ടെത്തിയിരുന്നു.
Post Your Comments