Latest NewsKeralaNews

പ്രധാനമന്ത്രിയുടെ ശക്തി ജനങ്ങൾ നൽകുന്ന സുരക്ഷ: വി മുരളീധരൻ

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ ശക്തി ജനങ്ങൾ നൽകുന്ന സുരക്ഷയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ജനങ്ങളുടെ കാവലിലാണ് പ്രധാനമന്ത്രി രാജ്യം മുഴുവൻ സന്ദർശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സുരക്ഷാ വീഴ്ചയുടെ വിശദീകരണം സംസ്ഥാന സർക്കാർ നൽകിയിട്ടില്ലെന്ന വിമർശനവും അദ്ദേഹം ഉന്നയിച്ചു.

Read Also: സംസ്ഥാനത്തെ അതിദരിദ്രരായ 64,006 കുടുംബങ്ങൾ ഇനി സർക്കാരിന്റെ സംരക്ഷണയിൽ: മുഖ്യമന്ത്രി

ആഭ്യന്തര വകുപ്പ് നാഥനില്ലാ കളരിയായി മാറി. സുരക്ഷാ വീഴ്ച എങ്ങനെ, എവിടെ നിന്നുണ്ടായെന്ന് കണ്ടെത്താൻ കഴിയാത്തത് ഗുരുതര പ്രശ്നമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡിവൈഎഫ്ഐയുടെ 100 ചോദ്യം ക്യാമ്പയിൻ കാലാഹരണപ്പെട്ട പ്രത്യയശാസ്ത്രങ്ങൾക്ക് യുവാക്കളെ ആകർഷിക്കാനാകുന്നില്ലെന്ന തിരിച്ചറിവാണ്. നരേന്ദ്രമോദി യുവാക്കളുമായി സംവദിക്കുന്നത് മൂലം കാലിനടിയുടെ മണ്ണ് ഒലിച്ചുപോകുന്നുവെന്ന അവസ്ഥയിലാണ് ഡിവൈഎഫ്ഐയെന്നും യുവാക്കൾ പ്രധാനമന്ത്രിയ്ക്ക് അനുകൂലമായ വിധിയാണ് എഴുന്നതെന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു.

Read Also: വന്ദേ ഭാരത് ബിജെപിയുടെ രാഷ്ട്രീയ തട്ടിപ്പ്: വിമർശനവുമായി ഇ പി ജയരാജൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button