KeralaCinemaMollywoodLatest NewsNewsEntertainment

‘തീവണ്ടിയോ കിറ്റോ കൊടുക്കാത്തതുകൊണ്ട് തോറ്റതാണ്’; ജോയ് മാത്യുവിനെ പരിഹസിച്ച് മനോജ് പി എം മനോജ്

കൊച്ചി: ഫെഫ്ക റൈറ്റേഴ്സ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടിനോട് പരാജയപ്പെട്ട ജോയ് മാത്യുവിനെ ട്രോളി മനോജ് പി.എം. തീവണ്ടിയോ കിറ്റോ കൊടുക്കാത്തതുകൊണ്ട് തോറ്റതാണെന്നും, അല്ലാതെ സൂപ്പർസ്റ്റാർ സൈക്കിളിൽ നിന്ന് വീണതല്ലെന്നും മനോജ് ജോയ് മാത്യുവിനെ പരിഹസിച്ചു. വന്ദേ ഭാരത് ട്രെയിൻ കേരളത്തിൽ വന്നപ്പോൾ അനുകൂല പ്രതികരണമായിരുന്നു ജോയ് മാത്യു നടത്തിയിരുന്നത്. തെരഞ്ഞെടുപ്പ് വരുമ്പോൾ ചിലർ ഒരു തീവണ്ടി കൊടുക്കുന്നു, അതിനു കഴിയാത്തവർ ഒരു കിറ്റ് കൊടുക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതാണ് ഫെഫ്ക റൈറ്റേഴ്സ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ജോയ് മാത്യു പരാജയപ്പെട്ടപ്പോൾ അദ്ദേഹത്തിനെതിരെ ‘കൊട്ടാൻ’ വിമർശകർ ഉപയോഗിക്കുന്നത്.

അതേസമയം, ബാലചന്ദ്രൻ ചുള്ളിക്കാടിനോട് പരാജയപ്പെട്ടത് തന്റെ വിജയമായാണ് കണക്കാക്കുന്നതെന്ന് ജോയ് മാത്യു പ്രതികരിച്ചു. എല്ലാം സംഘടനയ്ക്ക് വേണ്ടിയാണ്. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ നേതൃത്വത്തിലുള്ള ഈ ഭരണസമിതിക്ക് എല്ലാ പിന്തുണയും എല്ലാക്കാലവും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 72ല്‍ 50 വോട്ട് നേടിയാണ് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ വിജയം. ജോയ് മാത്യുവിന് 21 വോട്ടാണ് ലഭിച്ചത്. ഒരു വോട്ട് അസാധുവായി. തിരക്കഥാകൃത്ത് ജിനു എബ്രഹാമിനെ നേരത്തെ എതിരില്ലാതെ സെക്രട്ടറിയായി തെരഞ്ഞെടുത്തിരുന്നു.

‘സംഘടനയുടെ ജനാധിപത്യ രീതിയിലുള്ള ഒരു മാതൃകയാണ് ഈ തിരഞ്ഞെടുപ്പിലൂടെ പ്രാവര്‍ത്തികമാക്കിയത്. സാധാരണ ഒരു പാനലില്‍ അടിച്ചേല്‍പ്പിക്കുന്നതിന് പകരം മത്സരബുദ്ധിയോടെ കാര്യങ്ങളെ കാണുക എന്നുമാത്രമാണ് ഉദ്ദേശിച്ചിട്ടുള്ളത്. ഞാന്‍ പരാജയപ്പെടുന്നത് വലിയൊരാളോടാകുമ്പോള്‍ അതൊരു പരാജയമായല്ല, വിജയമായാണ് തോന്നുന്നത്. സംഘടനയുടെ നന്മയ്ക്ക് വേണ്ടിയാണല്ലോ നമ്മളെല്ലാവരും നില്‍ക്കുന്നത്. അതുകൊണ്ട് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ നേതൃത്വത്തിലുള്ള ഈ ഭരണസമിതിക്ക് എന്റെ എല്ലാ പിന്തുണയും എല്ലാക്കാലവും ഉണ്ടാകും’, ജോയ് മാത്യു പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button