കൊച്ചി: കഴിഞ്ഞ ദിവസം ആയിരുന്നു മോഹന്‍ലാല്‍ വീണ്ടും താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഇത് മൂന്നാം തവണയാണ് മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനം അലങ്കരിക്കുന്നത് എന്നതും ഏറെ ശ്രദ്ധേയമാണ്. ഈ അവസരത്തില്‍ നടന്‍ ജോയ് മാത്യു മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.
Read Also: മകളുടെ കാര്യത്തില്‍ ഇനി ഇടപെടില്ല, പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ യുവതിയുടെ പിതാവ്
പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തെ കുറിച്ചാണ് ജോയ് മാത്യു പറയുന്നത്. ‘പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാമെന്നാണ് ഞാന്‍ വിചാരിച്ചത്. മുട്ടുമ്പോള്‍ ആനയോട് മുട്ടണ്ടേ. കരുത്തനായ സ്ഥാനാര്‍ത്ഥി അല്ലേ മോഹന്‍ലാല്‍. നമ്മള്‍ മത്സരിച്ചാല്‍ മോഹന്‍ലാല്‍ പിന്മാറും. മോനെ നീ എടുത്തോ എന്ന് പറയും. ഞാന്‍ ഇല്ല ഈ പരിപാടിയ്ക്ക് എന്ന് പറയും. സത്യത്തില്‍ ഈ സ്ഥാനം ഞങ്ങള്‍ അദ്ദേഹം ഏല്‍പ്പിക്കുകയാണ്. വേറൊരു ആളില്ല അതുകൊണ്ട്. ആരെങ്കിലും മുന്നോട്ട് വരികയാണെങ്കില്‍ അപ്പോള്‍ തന്നെ മൂപ്പര് കസേര വിട്ട് പോകും. പ്രസിഡന്റ് സ്ഥാനത്തേക്ക് വരേണ്ടത് എല്ലാവര്‍ക്കും സമ്മതനായ ആളായിരിക്കണം. ആരെങ്കിലും വന്നിരുന്നിട്ട് കാര്യമില്ല. അയാള്‍ പറയുന്നതിന് സ്വീകാര്യത വേണം. ഡിസിഷന്‍ മേക്കര്‍ ആയിരിക്കണം അയാള്‍. അതിനെല്ലാം ക്വാളിറ്റി ഉള്ള ആളാണ് മോഹന്‍ലാല്‍’, എന്നാണ് ജോയ് മാത്യു പറഞ്ഞത്. മൂവി വേള്‍ഡ് മീഡിയയോട് ആയിരുന്നു നടന്റെ പ്രതികരണം.
Post Your Comments