CinemaMollywoodLatest NewsNews

അത്രമേല്‍ പ്രിയപ്പെട്ട ബഷീറിന് ജന്മദിനാശംസകള്‍: ‘നീലവെളിച്ചം’ റിലീസിനൊരുങ്ങുന്നു

മലയാള നോവലിസ്റ്റും കഥാകൃത്തുമായ വൈക്കം മുഹമ്മദ് ബഷീറിനും നടൻ ടൊവിനോ തോമസിനും പിറന്നാൾ ആശംസകൾ നേർന്ന് നീലവെളിച്ചം ടീം. ടൊവിനോ നായകനായി ഏറ്റവും പുതിയ ചിത്രമാണ് നീലവെളിച്ചം. ‘അത്രമേല്‍ പ്രിയപ്പെട്ട ബഷീറിന് ജന്മദിനാശംസകള്‍’, എന്ന് കുറിച്ച് കൊണ്ട് ചിത്രത്തിന്റെ പുതിയ പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പങ്കുവച്ചിട്ടുണ്ട്.

ടൊവിനോ അവതരിപ്പിക്കുന്ന കഥാപാത്രമാണ് പോസ്റ്ററിലുള്ളത്. ഒപിഎം സിനിമാസിന്റെ ബാനറില്‍ ആഷിഖ് അബു, റിമ കല്ലിങ്കല്‍ എന്നിവരാണ് നീലവെളിച്ചം നിര്‍മ്മിക്കുന്നത്. ഋഷികേശ് ഭാസ്‌ക്കരനാണ് ചിത്രത്തിന്റെ അധികതിരക്കഥ എഴുതിയിരിക്കുന്നത്. സജിന്‍ അലി പുലാല്‍ അബ്ബാസ്പുതുപ്പറമ്പില്‍ എന്നിവരാണ് സഹനിര്‍മാതാക്കള്‍.

ചെമ്പന്‍ വിനോദ് ജോസ്, ജെയിംസ് ഏലിയാസ്, ജയരാജ് കോഴിക്കോട്, ഉമാ കെ.പി, അഭിറാം രാധാകൃഷ്ണന്‍, രഞ്ജി കങ്കോല്‍, ജിതിന്‍ പുത്തഞ്ചേരി, നിസ്തര്‍ സേട്ട്, പ്രമോദ് വെളിയനാട്, തസ്‌നീം, പൂജ മോഹന്‍ രാജ്, ദേവകി ഭാഗി, ഇന്ത്യന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Read Also:- കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണം : പ​ത്രം വി​ത​ര​ണ​ക്കാ​ര​ന് പ​രി​ക്ക്

‘നീലവെളിച്ചം’ നേരത്തേ സിനിമയായിട്ടുണ്ട്. ‘ഭാര്‍ഗ്ഗവീനിലയം’ എന്ന പേരില്‍ എ വിന്‍സെന്റ് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥയൊരുക്കിയതും ബഷീര്‍ തന്നെയായിരുന്നു. 1964ല്‍ പുറത്തെത്തിയ ചിത്രത്തില്‍ പ്രേംനസീര്‍, മധു, വിജയ നിര്‍മ്മല തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button