Latest NewsNewsLife StyleHealth & Fitness

രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യാറുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

പകലെന്നും രാത്രിയെന്നുമില്ലാതെയുള്ള ജോലി പലപ്പോഴും നമുക്ക് തന്നെ ശല്യമായി തോന്നുക സ്വാഭാവികം. എന്നാല്‍, ചില ജോലിസ്ഥലങ്ങളില്‍ പ്രത്യേകിച്ചും ആശുപത്രി പോലെയുള്ള ഇടങ്ങളില്‍ രാത്രി ഷിഫ്റ്റ്‌ നിര്‍ബന്ധമാണ്‌. എന്നാല്‍, സ്ഥിരമായി രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്നവരില്‍ പ്രത്യേകിച്ചും സ്ത്രീകളില്‍ അർബുദ സാധ്യത കൂടുതലാണെന്നാണ് കണ്ടെത്തല്‍.

സ്ഥിരമായുള്ള രാത്രി ഷിഫ്റ്റും കൃത്യമല്ലാതെ മണിക്കൂറുകളോളം ജോലി ചെയ്യേണ്ടി വരുന്നതും സ്ത്രീകളിൽ അർബുദത്തിനുള്ള സാധ്യത 19 ശതമാനം വർദ്ധിപ്പിക്കുന്നുണ്ടെന്ന് പുതിയ പഠനം പറയുന്നു. അമേരിക്ക, യൂറോപ്പ്, ഓസ്ട്രേലിയ, ഏഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള 3,909,152 പേരേയും 61 ആർട്ടിക്കിളുകളിൽ വന്ന 1,14,628 ക്യാൻസർ റിപ്പോര്‍ട്ടുകളും പരിശോധിച്ചത്തിലൂടെയാണ് രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്ന നഴ്സുമാരിൽ സ്താനാർബുദ സാധ്യത കൂടുതലാണെന്നു കണ്ടെത്തിയത്.

Read Also : പ്രധാനമന്ത്രി മോദിയുടെ കേരള സന്ദര്‍ശനത്തിന്റെ സുരക്ഷ ചുമതല മുഴുവന്‍ സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് ഏറ്റെടുത്തു

ദീർഘകാലം രാത്രി ഷിഫ്റ്റിൽ ജോലി ചെയ്തിട്ടുള്ള സ്ത്രീകൾക്ക് അങ്ങനെ അല്ലാത്തവരുമായി താരതമ്യം ചെയ്യുമ്പോൾ ചർമാർബുദം(41%), സ്തനാർബുദം(32%), ഗ്യാസ്ട്രോ ഇന്റസ്റ്റൈനൽ ക്യാൻസർ(18%) എന്നിവയ്ക്കുള്ള സാധ്യത കൂടുതലായിരുന്നുവെന്നും പഠനം പറയുന്നു. കൂടാതെ, ഈ പഠനങ്ങളിൽ നിന്ന് ദീർഘകാല രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്നത് പതിനൊന്നു തരം ക്യാൻസർ സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട്, നൈറ്റ് ഷിഫ്റ്റിൽ ജോലി ചെയ്യുന്ന സ്ത്രീകൾ ശാരീരിക പരിശോധനകളും ക്യാൻസർ പരിശോധനയും നടത്തണമെന്ന് ക്യാൻസർ എപ്പിഡെമോളജി, ബയോമാർക്കേഴ്സ് ആൻഡ് പ്രിവൻഷൻ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button