
കരിപ്പൂര്‍ : കരിപ്പൂര്‍ വിമാനത്താവളത്തിലൂടെയുള്ള കള്ളക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസില്‍ കൂട്ടപിരിച്ചുവിടല്‍. പതിനൊന്ന് പേര്‍ക്ക് എതിരെയാണ് കസ്റ്റംസ് നടപടി എടുത്തത്. ആദ്യമായാണ് കസ്റ്റംസില്‍ കൂട്ടപിരിച്ചുവിടല്‍ നടക്കുന്നത്. പിരിച്ചു വിട്ടവരില്‍ രണ്ടു പേര്‍ സൂപ്രണ്ട് പദവി വഹിച്ചിരുന്നവരാണ്.
Read Also: പരീക്ഷണാടിസ്ഥാനത്തിൽ 4ജി സേവനം ആരംഭിച്ച് ബിഎസ്എൻഎൽ, ആദ്യം 4ജി എത്തിയത് ഈ സംസ്ഥാനത്ത്
2021 ജനുവരി 12ന് കരിപ്പൂര്‍ വിമാനത്താവളം വഴി നടത്തിയ കള്ളക്കടത്തുമായി ബന്ധപ്പെട്ട് പുലര്‍ച്ചെ തന്നെ അന്വേഷണം ആരംഭിച്ചിരുന്നു. തുടര്‍ന്ന് കസ്റ്റംസിലെ 11 ഉദ്യോഗസ്ഥരും 17 കള്ളക്കടത്തുകാരും അടക്കം 30 പേര്‍ക്കെതിരായ കുറ്റപത്രം ഇവര്‍ സമര്‍പ്പിച്ചിരുന്നു. സിബിഐ നല്‍കിയ ഈ കുറ്റപത്രത്തിന്റെ പശ്ചാത്തലത്തിലാണ് കസ്റ്റംസ് കൂട്ടപിരിച്ചുവിടല്‍ നടത്തിയത്.
ആശാ എസ്, ഗണപതി പോറ്റി എന്നിവരാണ് പിടിച്ചു വിടപ്പെട്ട സൂപ്രണ്ടുമാര്‍. മറ്റൊരു സൂപ്രണ്ടായ കെഎം ജോസ് സര്‍വീസില്‍ നിന്ന് വിരമിച്ചിരുന്നു. കൂടാതെ, യോഗേഷ്, യാസര്‍ അറഫാത്, സുധിര്‍ കുമാര്‍, നരേഷ് ഗുലിയാ, മിനിമോള്‍, അശോകന്‍, ഫ്രാന്‍സിസ് എന്നിവരെയും സര്‍വീസില്‍ നിന്ന് പിരിച്ചു വിട്ടിട്ടുണ്ട്. കൂടാതെ, സൂപ്രണ്ടായ സത്യമേന്ദ്ര സിങിന്റെ രണ്ടു ഇന്ക്രിമെന്റുകള്‍ നടപടിയുടെ ഭാഗമായി കസ്റ്റംസ് തടഞ്ഞു വെച്ചു.
70 ലക്ഷം രൂപയുടെ ബാഗേജുകള്‍ അധികൃതര്‍ ഇടപെട്ട് കടത്താന്‍ സഹായിച്ചു എന്നാണ് സിബിയും ഡിആര്‍എയും കണ്ടെത്തിയത്. ഈ ബാഗേജില്‍ വിദേശ കറന്‍സി, വിദേശ മദ്യം, ആറര ലക്ഷം രൂപയുടെ മറ്റ് സാധങ്ങളും ഉണ്ടായിരുന്നു. കള്ളക്കടത്തിനെ സഹായിക്കുന്നതിനായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയതിന്റെ ദൃശ്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥരെയും ചേര്‍ത്ത് സിബിഐ കുറ്റപത്രം തയ്യാറാക്കിയത്.
Post Your Comments