വാഷിങ്ടണ്‍: സമൂഹമാധ്യമമായ ട്വിറ്ററിന്റെ പാത പിന്തുടര്‍ന്ന് മെറ്റയിലും ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയിലും ജീവനക്കാരെ കൂട്ടമായി പിരിച്ചുവിടുന്നു. ബുധനാഴ്ച മുതല്‍ പിരിച്ചുവിടല്‍ നടപടികള്‍ ആരംഭിക്കുമെന്ന് കമ്പനിയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Read Also: കോയമ്പത്തൂർ സ്ഫോടനം: ചാവേറായ ജമേഷ മുബിന്റെ മരണം ബോംബ് സ്‌ഫോടനത്തിൽ അല്ല!
വരുമാനത്തില്‍ വന്‍ ഇടിവുണ്ടായതോടെ ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് പിരിച്ചുവിടലെന്നാണ് കമ്പനിയുടെ വാദം. ഈ വര്‍ഷം ഇതിനകം സ്റ്റോക്ക് മാര്‍ക്കറ്റ് മൂല്യത്തില്‍ അര ട്രില്യണ്‍ ഡോളറിലധികം നഷ്ടമാണ് മെറ്റ രേഖപ്പെടുത്തിയത്. സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് പരസ്യ വരുമാനത്തിലെ കുറവും എതിരാളികളായ ടിക്ടോക്കില്‍ നിന്നുള്ള മത്സരം കടുത്തതുമാണ് മെറ്റക്ക് തിരിച്ചടിയായത്.
പിരിച്ചുവിടേണ്ട ജീവനക്കാരുടെ പട്ടിക തയാറാക്കാന്‍ മെറ്റ സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് നിര്‍ദ്ദേശം നല്‍കിയതായാണ് വിവരം. കമ്പനിയുടെ തെറ്റായ നടപടികള്‍ക്ക് താന്‍ ഉത്തരവാദിയാണെന്ന് സക്കര്‍ബര്‍ഗ് എക്‌സിക്യൂട്ടീവ് യോഗത്തില്‍ പറഞ്ഞതായി വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. ചെലവ് ചുരുക്കുമെന്നും ടീം പുന:സംഘടിപ്പിക്കുമെന്നും കഴിഞ്ഞ സെപ്റ്റംബറില്‍ സക്കര്‍ബര്‍ഗ് ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. കൂടാതെ, ഇന്‍സ്റ്റഗ്രാമിലും വാട്‌സ് ആപ്പിലും പുതിയ നിയമനങ്ങള്‍ മരവിപ്പിച്ചിരിക്കുകയാണ്.
മെറ്റയിലെ 10 ശതമാനം ജീവനക്കാര്‍ക്ക് ജോലി നഷ്ടമാകുമെന്നാണ് പുറത്തുവരുന്ന വിവരം. സെപ്റ്റംബര്‍ 30ലെ കണക്കുകള്‍ പ്രകാരം കമ്പനിയില്‍ 87,000 ജീവനക്കാരുണ്ട്. ലോക കോടീശ്വരനായ ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിനു പിന്നാലെ നിരവധി ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇന്ത്യയില്‍ മാര്‍ക്കറ്റിങ്, കമ്യൂണിക്കേഷന്‍സ് വിഭാഗങ്ങളിലെ എല്ലാവരെയും പിരിച്ചുവിട്ടു.
Post Your Comments