
തിരുവനന്തപുരം: തൃക്കാക്കര കൂട്ടബലാത്സംഗ കേസ് ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതിയായ സിഐ പി.ആര്‍ സുനുവിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാന്‍ ഉത്തരവായി. ഇതിനുള്ള കരട് ഉത്തരവ് നിയമസെക്രട്ടറി അംഗീകരിച്ച് ആഭ്യന്തര വകുപ്പിന് കൈമാറി.
Read Also: ട്വിറ്റർ: സർവ്വേ ഫലം അനുകൂലം, സസ്പെൻഡ് ചെയ്ത മാധ്യമ പ്രവർത്തകരുടെ അക്കൗണ്ടുകൾ പുനഃസ്ഥാപിച്ചു
സുനുവിന്റെ പിരിച്ചുവിടല്‍ ഉത്തരവ് മാതൃകയാക്കി ഗുരുതര കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട പോലീസുകാര്‍ക്കെതിരെയും പിരിച്ചുവിടല്‍ നടപടിയുണ്ടാകും. പോലീസില്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളായ 828 പേരാണുള്ളത്. ഇവരെയും വൈകാതെ പിരിച്ചുവിടും. അറുപതോളം പേര്‍ പോക്സോ ഉള്‍പ്പെടെ ഗുരുതര ക്രമിനല്‍ കേസുകളില്‍ പ്രതിയായവരാണ്.
സ്ത്രീപീഡനം, കസ്റ്റഡി മരണം, പോക്സോ തുടങ്ങിയ ഗുരുതര ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ പിരിച്ചുവിടലിനുള്ള പ്രാഥമിക നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. സിഐ മുതല്‍ മുകളിലോട്ടുള്ള ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെങ്കില്‍ നടപടികള്‍ പൂര്‍ത്തിയാക്കി ആഭ്യന്തര വകുപ്പാണ് ഉത്തരവിറക്കേണ്ടത്. മറ്റുള്ളവരുടെ കാര്യത്തില്‍ സംസ്ഥാന പോലീസ് മേധാവിയാണ് തീരുമാനമെടുക്കുന്നത്.
Post Your Comments