ErnakulamKeralaNattuvarthaLatest NewsNews

മൂ​ന്നു ട്രോ​ളി ബാ​ഗു​ക​ളി​ലാ​യി 28 കി​ലോ ക​ഞ്ചാ​വ് ട്രെ​യി​നി​ൽ കടത്താൻ ശ്രമം : മൂ​ന്ന് ഒ​ഡീ​ഷ സ്വ​ദേ​ശി​ക​ൾ അറസ്റ്റിൽ

ഒ​ഡീ​ഷ കാ​ണ്ട​മാ​ൽ സ്വ​ദേ​ശി​ക​ളാ​യ ര​ജ​നീ​കാ​ന്ത് മാ​ലി​ക് (26), ച​ക് ദോ​ൽ പ്ര​ധാ​ൻ (31), ശ​ർ​മാ​ന​ന്ദ് പ്ര​ധാ​ൻ (23) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്

ആ​ലു​വ: മൂ​ന്നു ട്രോ​ളി ബാ​ഗു​ക​ളി​ലാ​യി 28 കി​ലോ ക​ഞ്ചാ​വ് ട്രെ​യി​നി​ൽ ക​ട​ത്തി​യ മൂ​ന്ന് ഒ​ഡീ​ഷ സ്വ​ദേ​ശി​കൾ അറസ്റ്റിൽ. ഒ​ഡീ​ഷ കാ​ണ്ട​മാ​ൽ സ്വ​ദേ​ശി​ക​ളാ​യ ര​ജ​നീ​കാ​ന്ത് മാ​ലി​ക് (26), ച​ക് ദോ​ൽ പ്ര​ധാ​ൻ (31), ശ​ർ​മാ​ന​ന്ദ് പ്ര​ധാ​ൻ (23) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ആ​ലു​വ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്നും ആ​ലു​വ പൊലീ​സ് ആണ് പി​ടി​കൂ​ടിയത്.

ര​ഹ​സ്യ വി​വ​ര​ത്തിന്റെ അടിസ്ഥാനത്തിൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്. പ്ര​തി​ക​ൾക്ക് നേ​ര​ത്തെ പെ​രു​മ്പാ​വൂ​രി​ലു​ള്ള പ്ലൈ​വു​ഡ് ക​മ്പ​നി​ക​ളി​ൽ ജോ​ലി ചെ​യ്ത പ​രി​ച​യ​മു​ണ്ട്. പെ​രു​മ്പാ​വൂ​രി​ൽ മൊ​ത്ത​വി​ല്പ​ന​യാ​ണ് ല​ക്ഷ്യ​മെ​ന്ന് ക​രു​തു​ന്ന​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. പ്ര​ത്യേ​കം പാ​ക്ക് ചെ​യ്ത 15 ഓ​ളം ക​ഞ്ചാ​വ് പൊ​തി​ക​ളാ​ണ് ട്രോ​ളി​ബാ​ഗു​ക​ൾ​ക്ക് ഉ​ള്ളി​ലാ​യി ക​ണ്ടെ​ത്തി​യ​ത്. ക​ഞ്ചാ​വി​ന്‍റെ മ​ണം ല​ഭി​ക്കാ​തി​രി​ക്കാ​ൻ ഉ​ണ​ക്ക കൊ​ഴു​വ മീ​ൻ നി​റ​ച്ച അ​ര​ക്കി​ലോ പാ​ക്ക​റ്റും ബാ​ഗു​ക​ളു​ടെ ഒ​പ്പം വ​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു.

Read Also : ‘ഒരു നോമ്പ് പോലും മുഴുവൻ എടുത്തിട്ടില്ല, ഭക്ഷണം കഴിക്കാതെ ഇരിക്കാൻ പറ്റില്ല’: അനാർക്കലി മരയ്ക്കാർ

ന​ക്സ​ൽ സ്വാ​ധീ​ന​മു​ള്ള കാ​ണ്ട​മാ​ലി​ലെ ഉ​ൾ​വ​ന​ത്തി​ൽ നി​ന്നും 1,25,000 രൂ​പ​യ്ക്കാ​ണ് ക​ഞ്ചാ​വ് വാ​ങ്ങി​യ​തെ​ന്ന് പ്ര​തി​ക​ൾ പൊ​ലീ​സി​ന് മൊ​ഴി ന​ൽ​കി. മൂ​ന്നി​ര​ട്ടി വി​ല​യ്ക്ക് പെ​രു​മ്പാ​വൂ​രി​ൽ വി​ൽ​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. ഒ​ഡീ​ഷ​യി​ൽ നി​ന്നും ട്രെ​യി​നി​ൽ ചെ​ന്നൈ​യി​ലെ​ത്തു​ക​യും അ​വി​ടെ നി​ന്നും മ​റ്റൊ​രു ട്രെ​യി​നി​ൽ ക​യ​റി ആ​ലു​വ​യി​ൽ ഇ​റ​ങ്ങി​യ​പ്പോ​ഴാ​ണ് പി​ടി​യി​ലാ​കു​ന്ന​ത്.

നാ​ർ​ക്കോ​ട്ടി​ക് സെ​ൽ ഡി​വൈ​എ​സ്പി പി.​പി. ഷം​സ്, ഇ​ൻ​സ്പെ​ക്ട​ർ എം.​എം. മ​ഞ്ജു ദാ​സ്, എ​സ്ഐ​മാ​രാ​യ സി.​ആ​ർ. ഹ​രി​ദാ​സ്, ജി.​എ. അ​നൂ​പ്, ശ്രീ​ലാ​ൽ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button