![](/wp-content/uploads/2023/04/san-1.gif)
തിരുവനന്തപുരം: കേരളത്തിനായി വിഷു, ഈസ്റ്റര്‍ , ഈദ് എല്ലാം ചേര്‍ത്തൊരു സമ്മാനമാണ് കൊച്ചി വാട്ടര്‍ മെട്രോ എന്ന് സന്ദീപാനന്ദ ഗിരി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇങ്ങനെ കുറിച്ചത്. കൊച്ചി വാട്ടര്‍ മെട്രോയെ കുറിച്ച് പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
Read Also: വാട്ടർമെട്രോ യാത്രാനിരക്കുകൾ പ്രഖ്യാപിച്ച് കെഎംആർഎൽ: കുറഞ്ഞ യാത്രാനിരക്ക് 20 രൂപ
കേരളത്തിന്റെ സ്വപ്നപദ്ധതികളില്‍ ഒന്നായ കൊച്ചി വാട്ടര്‍ മെട്രോ ആദ്യഘട്ട സര്‍വീസ് ആരംഭിക്കുമ്പോള്‍ ജനങ്ങള്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകളില്‍ മറ്റൊന്നു കൂടി യാഥാര്‍ത്ഥ്യമാവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. കൊച്ചിയുടെ ഗതാഗതമേഖലയ്ക്കും വിനോദസഞ്ചാരത്തിനും പുതിയ കുതിപ്പേകുന്ന നാടിന്റെ അഭിമാന പദ്ധതിയ്ക്ക് 1136.83 കോടി രൂപയാണ് ചിലവു വരുന്നത്. ഈ തുകയില്‍ ജര്‍മ്മന്‍ ഫണ്ടിംഗ് ഏജന്‍സിയായ കെ.എഫ്.ഡബ്യൂയുവില്‍ നിന്നുള്ള വായ്പയും സംസ്ഥാന സര്‍ക്കാരിന്റെ നേരിട്ടുള്ള നിക്ഷേപവും ഉള്‍പ്പെടുന്നുവെന്നും അദ്ദേഹം തന്റെ പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.
Post Your Comments