
ഇടുക്കി: പൂപ്പാറ തോണ്ടിമലയിൽ വാഹനം കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണസംഖ്യ മൂന്നായി. തിരുനെൽവേലി സ്വദേശികളായ സി പെരുമാൾ (59), വള്ളിയമ്മ (70), സുശീന്ദ്രൻ (8) എന്നിവരാണ് മരിച്ചത്.
Read Also : പാതിരാത്രിയില്‍ ഭക്ഷണം കഴിയ്ക്കുന്ന ശീലമുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച വാൻ ആണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഇരുപതോളം പേർക്ക് പരുക്കേറ്റിരുന്നു. പരുക്കേറ്റവരെ രാജാക്കാട്, രാജകുമാരി എന്നിവിടങ്ങളിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ മൂന്ന് പേരെ തേനി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
തേനി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴിയാണ് അപകടത്തിൽ ഗുരുതര പരിക്കേറ്റ കുട്ടിയുടെ മരണം സംഭവിച്ചത്. മൃതദേഹങ്ങൾ അടിമാലി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments