KeralaLatest NewsNews

ചെക്ക്‌പോസ്റ്റിൽ ലഹരി വേട്ട: യുവാവ് അറസ്റ്റിൽ

കോഴിക്കോട്: ചെക്ക്‌പോസ്റ്റിൽ ലഹരി വേട്ട. കൂട്ടുപുഴയിൽ എക്സൈസ് ചെക്പോസ്റ്റിൽ വച്ച് എംഡിഎംഎയുമായി തലശ്ശേരി കണ്ണവം സ്വദേശി സഹദ് എ കെ എന്ന യുവാവിനെ അറസ്റ്റ് ചെയ്തു. ഇയാൾ ബൈക്കിൽ കടത്താൻ ശ്രമിച്ച 6.34 ഗ്രാം എംഡിഎംഎ എക്‌സൈസ് കസ്റ്റഡിയിലെടുത്തു. വാഹനത്തിൽ ഉണ്ടായിരുന്ന കറുത്ത ബാഗിൽ വസ്ത്രങ്ങൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു ലഹരി മരുന്ന്.

Read Also: പ്രധാനമന്ത്രിക്ക് ഭീഷണി സന്ദേശം അയച്ച കത്തിലെ കയ്യക്ഷരം കുടുംബത്തോട് ശത്രുതയുള്ള വ്യക്തിയുടേത്

ബാംഗ്ലൂരിൽ ബേക്കറി നടത്തുന്ന പ്രതി വൻ മയക്കുമരുന്ന് ലോബിയുടെ കണ്ണിയാണെന്ന് സംശയിക്കുന്നു. ഇതിനു മുൻപും സഹദ് അധികാരികളെ വെട്ടിച്ചു മയക്കുമരുന്ന് കടത്തി നാട്ടിൽ വില്പന നടത്തിയിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടിട്ടുണ്ട്. കൂടാതെ മുമ്പ് പോലീസ് കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും 6 മാസത്തെ ജയിൽ വാസം അനുഭവിച്ചിട്ടുണ്ടെന്നും പ്രതി മൊഴി നൽകിയിട്ടുണ്ട്. മയക്കുമരുന്നിനൊപ്പം ഇയാളുടെ ബൈക്കും, 11155 രൂപയും, 5 ഗ്രാം സ്വർണവും, ഗൂഗിൾ പിക്‌സൽ ഫോണും തൊണ്ടിയായി പിടിച്ചെടുത്തു.

എക്സൈസ് ഇൻസ്പെക്ടർ അനീഷ് മോഹൻ പിയുടെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ സന്തോഷ് ടി, ഷാജി യു, സിവിൽ എക്സൈസ് ഓഫീസർമാരായ അഖിൽ ജോസ്, ശ്യാം രാജ് എം വി, വനിതാ സിവിൽ എക്സൈസ് ഓഫീസർ നിത്യ പി എന്നിവരും ഉണ്ടായിരുന്നു.

Read Also: വയനാട് വന്യജീവി സങ്കേതത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി: ജ‍ഡം കണ്ടെത്തിയത് ആനക്കിടങ്ങില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button