ThrissurKeralaLatest NewsNews

തൃശ്ശൂർ പൂരം: വെടിക്കെട്ട് മാഗസിനോട് ചേർന്ന് നിർമ്മിക്കുന്ന താൽക്കാലിക ഷെഡ് പൊളിച്ചുനീക്കാൻ നിർദ്ദേശം

സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഷെഡ് പൊളിക്കാൻ നിർദ്ദേശിക്കുന്നതെന്ന് കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്

തൃശ്ശൂർ പൂരം വെടിക്കെട്ടുമായി ബന്ധപ്പെട്ട് ദേവസ്വങ്ങൾക്ക് കത്തയച്ച് ജില്ലാ ഭരണകൂടം. തേക്കിൻകാട്ടിലെ വെടിക്കെട്ട് മാഗസിനോട് ചേർന്ന് നിർമ്മിക്കുന്ന താൽക്കാലിക ഷെഡ് പൊളിച്ചു നീക്കണമെന്നാണ് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടിരിക്കുന്നത്. പെട്രോളിയം ആൻഡ് എക്സ്പ്ലോയിസീവ്സ് സേഫ്റ്റി ഓർഗനൈസേഷന്റെ നിർദ്ദേശം അനുസരിച്ചാണ് ജില്ലാ ഭരണകൂടം ദേവസ്വങ്ങൾക്ക് കത്ത് നൽകിയത്. ഈ മാസം 30- നാണ് തൃശ്ശൂർ പൂരം.

സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഷെഡ് പൊളിക്കാൻ നിർദ്ദേശിക്കുന്നതെന്ന് കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ഷെഡ് ഇല്ലെങ്കിൽ വെടിക്കെട്ട് നടത്താനാകില്ലെന്ന് കാണിച്ച് ദേവസ്വങ്ങൾ കലക്ടർക്ക് മറുപടിക്കത്തും നൽകിയിട്ടുണ്ട്. വർഷങ്ങളായി തന്നെ മാഗസിനോട് ചേർന്ന് താൽക്കാലിക ഷെഡ് നിർമ്മിക്കാറുണ്ടെന്ന് ദേവസ്വങ്ങൾ വ്യക്തമാക്കി. വെടിക്കെട്ട് തൊഴിലാളികളുടെ വസ്ത്രങ്ങൾ, കുടിവെള്ളം, തൊഴിൽ ഉപകരണങ്ങൾ, വെടിക്കെട്ടിന്റെ കടലാസ് കുംഭങ്ങൾ, ഇവ മണ്ണിൽ ഉറപ്പിക്കാനുള്ള കുറ്റികൾ, കെട്ടാനുള്ള കയർ എന്നിവയൊക്കെ ഈ താൽക്കാലിക ഷെഡിലാണ് സൂക്ഷിക്കാറുള്ളത്.

Also Read: വിവാഹവേദിയിൽ തമ്മിൽതല്ലി വരനും വധുവും: വൈറലായി വീഡിയോ

shortlink

Related Articles

Post Your Comments

Related Articles


Back to top button