MalappuramLatest NewsKeralaNattuvarthaNews

എ​ട്ട് വ​യ​സ്സു​കാ​രി​യെ പീഡിപ്പിച്ചു : പ്രതിക്ക് 20 വർഷം കഠിനതടവും പിഴയും

നി​ല​മ്പൂ​ർ ക​രി​മ്പു​ഴ തെ​ക്ക​ര​തൊ​ടി​ക ഷ​മീ​ർ ബാ​ബു​വി​നെ​യാ​ണ് (37) കോടതി ശിക്ഷിച്ചത്

നി​ല​മ്പൂ​ർ: എ​ട്ട് വ​യ​സ്സു​കാ​രി​യെ ലൈ​ഗിം​ക അ​തി​ക്ര​മ​ത്തി​നി​ര​യാ​ക്കി​യ യു​വാ​വി​ന് 20 വ​ർ​ഷം ക​ഠി​ന​ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും ശിക്ഷ വി​ധി​ച്ച് കോടതി. നി​ല​മ്പൂ​ർ ക​രി​മ്പു​ഴ തെ​ക്ക​ര​തൊ​ടി​ക ഷ​മീ​ർ ബാ​ബു​വി​നെ​യാ​ണ് (37) കോടതി ശിക്ഷിച്ചത്. നി​ല​മ്പൂ​ർ ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജ് കെ.​പി. ജോ​യ് ആണ് ശി​ക്ഷ വിധി​ച്ച​ത്. പോ​ക്സോ വ​കു​പ്പു​ക​ൾ പ്ര​കാ​രം ര​ണ്ട് കേ​സു​ക​ളി​ലാ​യാ​ണ് ശി​ക്ഷ. പി​ഴ​ത്തു​ക അ​തി​ജീ​വി​ത​ക്ക് ന​ൽ​ക​ണം.

Read Also : വെള്ളനാട് കരടി ചത്ത സംഭവം: വീഴ്ചയുണ്ടെന്ന് തെളിഞ്ഞാൽ നടപടിയെടുക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രൻ

ശി​ക്ഷ ഒ​ന്നി​ച്ച് അ​നു​ഭ​വി​ച്ചാ​ൽ മ​തി. നി​ല​മ്പൂ​ർ ഇ​ൻ​സ്പെ​ക്ട​റാ​യി​രു​ന്ന ഇ​പ്പോ​ൾ തി​രൂ​ർ ഡെ​പ്യൂ​ട്ടി പൊ​ലീ​സ് സൂ​പ്ര​ണ്ട് കെ.​എം.​ബി​ജു​വാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. വ​ഴി​ക്ക​ട​വ് സ്റ്റേ​ഷ​നി​ലെ സീ​നി​യ​ര്‍ സി​വി​ല്‍ പൊ​ലീ​സ് ഓ​ഫീസ​ര്‍ പി.​സി. ഷീ​ബ പ്രോ​സി​ക്യൂ​ഷ​നെ സ​ഹാ​യി​ച്ചു.

പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ സാം ​കെ. ഫ്രാ​ൻ​സി​സ് ഹാ​ജ​രാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button