തലസ്ഥാനത്ത് മൂന്ന് ലക്ഷം രൂപയ്ക്ക് നവജാത ശിശുവിനെ വിറ്റ സംഭവത്തിൽ പുതിയ വഴിത്തിരിവ്. പ്രസവിച്ച ഉടൻ വിൽപ്പന നടത്തിയെന്ന് കരുതുന്ന പൊഴിയൂർ സ്വദേശിയായ യുവതിയിലേക്കാണ് അന്വേഷണം നീളുന്നത്. മൂന്ന് ലക്ഷം രൂപ കൈമാറിയ ശേഷം കരമന സ്വദേശിനിയാണ് കുഞ്ഞിനെ വാങ്ങിയത്. അതേസമയം, കരമന സ്വദേശിയായ സ്ത്രീയുടെ പേരും വിലാസവുമാണ് പ്രസവത്തിനായി അമ്മയും കുഞ്ഞും ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുമ്പോൾ നൽകിയിട്ടുള്ളതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട് .
വർഷങ്ങളായി കുട്ടികൾ ഇല്ലാതിരുന്ന കരമന സ്വദേശിയായ സ്ത്രീയുടെ വീട്ടിൽ നിന്ന് അപ്രതീക്ഷിമായി കുഞ്ഞിന്റെ കരച്ചിൽ കേട്ടതോടെയാണ് അയൽവാസികളിൽ സംശയം തോന്നിപ്പിച്ചത്. പിന്നീട് അയൽവാസികൾ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. നിലവിൽ, തമ്പാനൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനുമുമ്പും ഇത്തരത്തിൽ പൊഴിയൂർ സ്വദേശിയായ സ്ത്രീ നവജാത ശിശുക്കളെ വിൽപ്പന നടത്തിയിട്ടുണ്ടോ എന്ന സംശയം പോലീസ് ഉന്നയിക്കുന്നുണ്ട്. കുഞ്ഞിനെ തൈക്കാട് ശിശുക്ഷേമ സമിതിയിലേക്ക് മാറ്റിയിട്ടുണ്ട്. കുഞ്ഞിന്റെ മാതാപിതാക്കളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെങ്കിലും, ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.
Also Read: സമ്മിശ്ര പ്രതികരണവുമായി ആഭ്യന്തര സൂചികകൾ
Post Your Comments