ചാവക്കാട്: മിനി ലോറിക്ക് പിറകിൽ ട്രാവലർ ഇടിച്ചുണ്ടായ അപകടത്തിൽ 15 പേർക്ക് പരിക്കേറ്റു. ട്രാവലർ ഡ്രൈവർ മലപ്പട്ടം കുറുപ്പൻകണ്ടി ഷിജിത്(27),യാത്രികരായ ഇരിക്കൂർ കടങ്ങോട്ട് വൈശാഖ് (28), ഭാര്യ അമൃത (26), മകൻ ദക്ഷിൻ ധർവിക്(അഞ്ച്), കുറുപ്പൻകണ്ടി പുരുഷോത്തമൻ (53), ഭാര്യ ഷീജ(40), ഇരിട്ടി പെരുമ്പാല ധനുല (21), തളിപ്പറമ്പ് വീപ്പാട്ടിൽ രിശോണ(17), മലപ്പട്ട കുറുപ്പൻകണ്ടി അൽന (20), കോഴിവണ്ടിയിലെ ജോലിക്കാരൻ മലപ്പുറം പൊന്നാനി കിഴക്കയിൽ മുഹമ്മദ് അനസ്(33) എന്നിവർക്കാണ് പരിക്കേറ്റത്.
ദേശീയപാതയിൽ മണത്തല അയിനിപ്പുള്ളിയിൽ ഇന്നലെ പുലർച്ചെ അഞ്ചരോടെയാണ് അപകടം. റോഡരികിൽ നിർത്തിയിട്ടിരുന്ന കോഴി കയറ്റിയ മിനി ലോറിക്കു പിറകിൽ കണ്ണൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന ട്രാവലറാണ് ഇടിച്ചുകയറിയത്. പരിക്കേറ്റവരെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിസാര പരിക്കേറ്റവർക്കു പ്രാഥമിക ശൂശ്രൂഷ നൽകി. ദക്ഷിൻ ധർവികിനെ പിന്നീട് തൃശൂർ എലൈറ്റ് ആശുപത്രിലേക്കു മാറ്റി.
Read Also : നവജാതശിശുവിനെ കവറിലാക്കി കുഴിച്ചിട്ട സംഭവം: മൃതദേഹം പുറത്തെടുത്തു, ഗർഭം അലസിപ്പോയതെന്ന് പ്രാഥമിക നിഗമനം
കണ്ണൂരിൽ നിന്ന് ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് വന്നവരായിരുന്നു ട്രാവലറിലെ യാത്രക്കാർ. ക്ഷേത്ര ദർശനം കഴിഞ്ഞ് അയിനിപ്പുള്ളിയുള്ള ബന്ധുവീട്ടിൽ പോയി നെടുമ്പാശേരി എയർപ്പോർട്ടിലേക്ക് പോകുന്നതിന് ഇടയിലാണ് അപകടം.
ഇടിയുടെ ആഘാതത്തിൽ ട്രാവലറിന്റെ മുൻഭാഗം തകർന്നു. തിരുവത്ര, കോട്ടപ്പുറം, മണത്തല എന്നിവടങ്ങളിലെ ആംബുലൻസ് പ്രവർത്തകരും നാട്ടുക്കാരും രക്ഷാപ്രവർത്തനങ്ങൾക്കു നേതൃത്വം നടത്തി. ചാവക്കാട് പൊലീസ് സംഭവമറിഞ്ഞ് സ്ഥലത്തെത്തിയിരുന്നു.
Post Your Comments