![](/wp-content/uploads/2022/07/wild-boar.jpg)
തിരുവില്വാമല: കാട്ടുപന്നി ചാടിയുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പെരുങ്ങോട്ടുകുറിശി നടുവത്തപ്പാറ അണിയത്ത്കുണ്ട് ബാലന്റെ മകൻ ബാബു(42) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. സുഹൃത്തിനൊപ്പം മോട്ടോർ സൈക്കിളിൽ യാത്ര ചെയ്യുന്നതിനിടയിൽ തിരുവില്വാമല മലേശമംഗലത്ത് വച്ച് കാട്ടുപന്നി കുറുകെ ചാടിയാണ് അപകടം ഉണ്ടായത്. വാഹനത്തിന്റെ പിന്നിലിരുന്ന് യാത്ര ചെയ്ത ബാബു ഗുരുതരപരിക്കേറ്റ് ചികിത്സയിലായിരുന്നു. പഴയന്നൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments