Latest NewsKeralaNews

‘ഞാൻ നെഹ്‌റു കുടുംബമാണ്, ഇന്ത്യയിലെ നിയമവ്യവസ്ഥിതി എനിക്ക് ബാധകമല്ല എന്ന് പറയുന്നതിനോട് വിയോജിപ്പ്’: സന്ദീപ് വാര്യർ

2019-ലെ ‘മോദി’ പരാമർശത്തിലെ അപകീർത്തിക്കേസിൽ ശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വയനാട് എംപി രാഹുൽ ഗാന്ധി നൽകിയ അപേക്ഷ സൂറത്ത് സെഷൻസ് കോടതി തള്ളിയതിൽ പ്രതികരണവുമായി ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ. രാഹുൽഗാന്ധിയെ അയോഗ്യനാക്കിയ സൂറത്ത് കോടതി വിധി രാഷ്ട്രീയ ഗൂഢാലോചനയെന്ന് ഇരവാദമിറക്കിയവർക്കും രാഹുലിനെ പിന്തുണച്ചവർക്കും ഇപ്പോൾ എന്താണ് പറയാനുള്ളതെന്ന് സന്ദീപ് തന്റെ ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ ചോദിച്ചു.

‘രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ സൂറത്ത് കോടതി വിധി രാഷ്ട്രീയ ഗൂഢാലോചനയെന്ന് ഇരവാദമിറക്കിയവർക്കും രാഹുലിനെ പിന്തുണച്ചവർക്കും ഇപ്പോൾ എന്തുണ്ട് മറുപടി പറയാൻ ? രാഹുലിന്റെ അയോഗ്യത കേസിൽ ശിക്ഷ വിധിക്ക് സ്റ്റെ ഇല്ല. ഇന്ത്യൻ പൗരനെന്ന നിലയിൽ ഉയർന്ന കോടതികളെ ഇനിയും സമീപിക്കാനുള്ള രാഹുലിന്റെ അവകാശത്തെ മാനിക്കുന്നു. അതിനപ്പുറം ഞാൻ കോത്താഴത്തെ നെഹ്‌റു കുടുംബമാണ്, എന്റെ മുതു മുത്തൻ പ്രധാനമന്ത്രി ആയിരുന്നു, എന്റെ മുത്തി പ്രധാനമന്ത്രി ആയിരുന്നു, എന്റെ അപ്പൻ പ്രധാനമന്ത്രി ആയിരുന്നു, അത് കൊണ്ട് ഇന്ത്യയിലെ നിയമവ്യവസ്ഥിതി എനിക്കും അമ്മക്കും പെങ്ങൾക്കും അളിയനും ബാധകമല്ല എന്ന് പറയുന്നതിനോടാണ് വിയോജിപ്പ്’, സന്ദീപ് വാര്യർ ഫേസ്‌ബുക്കിൽ കുറിച്ചു.

അതേസമയം, കേസിൽ രാഹുൽ ഗാന്ധിക്ക് സൂറത്ത് ചീഫ് മജിസ്ട്രേട്ട് കോടതി രണ്ടു വർഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. തുടർന്ന് രാഹുൽ ഗാന്ധിയെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയിരുന്നു. ശിക്ഷാ വിധി സ്റ്റേ ചെയ്യാത്ത സാഹചത്തിൽ രാഹുലിന്റെ എംപി സ്ഥാനത്തിനുള്ള അയോഗ്യത തുടരും. നിയമപരമായി നിലനിൽപ്പില്ലാത്ത കേസിലാണ് സൂറത്തിന് സിജെഎം കോടതി വിധി പറഞ്ഞതെന്നാണ് രാഹുൽ സെഷൻസ് കോടതിയിൽ വാദിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button