![](/wp-content/uploads/2023/04/atique-1.gif)
ലക്നൗ: ഉത്തര്‍പ്രദേശില്‍ കൊല്ലപ്പെട്ട ക്രിമിനല്‍ രാഷ്ട്രീയക്കാരന്‍ ആതീഖ് അഹമ്മദിന് മേല്‍ പതിച്ചത് മുമ്പ് കൊല്ലപ്പെട്ട ഉമേഷ്പാലിന്റെയും രാജുപാല്‍ എംഎല്‍എയുടെയും ഭാര്യമാരുടെ ശാപമാണോ? അതെയെന്ന് ജനങ്ങളും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും.
Read Also: മൂന്നാറിലെ വന സൗഹൃദ സദസ് പരിപാടിയിൽ തന്റെ പേര് ഉൾപ്പെടുത്തിയില്ല, തന്നെ അവഗണിച്ചുവെന്ന് എംഎം മണി
ആതിഖിന്റെ മകന്‍ ആസാദ് അഹമ്മദ് എന്‍കൗണ്ടറില്‍ കൊല്ലപ്പെട്ടതിന് നടത്തിയ പ്രതികരണത്തില്‍ ഉമേഷ്പാലിന്റെ ഭാര്യ പ്രിയാ പാല്‍ തന്റെ ഭര്‍ത്താവിന് സംഭവിച്ച അതേ വിധി ആതിഖിനെയും പിന്തുടരുമെന്ന് പറഞ്ഞിരുന്നു.
തൊട്ടുപിന്നാലെ ഏപ്രില്‍ 15ന് ആതിഖും സഹോദരന്‍ അഷ്റഫും വെടിയേറ്റ് മരിക്കുകയും ചെയ്തു. ഏപ്രില്‍ 13ന് ആതിഖിന്റെ മകന്‍ ആസാദ് അഹമ്മദും ഗുലാമും എന്‍കൗണ്ടറില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ മാഫിയകള്‍ക്കെതിരേ കര്‍ശനമായ നടപടിയെടുക്കുന്നതില്‍ യോഗി സര്‍ക്കാരിന് പ്രിയാ പാല്‍ നന്ദി പറയുകയും ചെയ്തു. തന്റെ ഭര്‍ത്താവിന് സംഭവിച്ച അതേ വിധി ആതിഖിനെയും തേടിവരുമെന്നും പറഞ്ഞിരുന്നു. പ്രയാഗ് രാജില്‍ മെഡിക്കല്‍ ചെക്കപ്പിന് വന്നപ്പോഴാണ് ആതിഖിനെയും സഹോദരനെയും പോലീസിന്റെയും മീഡിയയുടെ സാന്നിദ്ധ്യത്തില്‍ മൂന്ന് ചെറുപ്പക്കാര്‍ എത്തി വെടിവെച്ചു കൊലപ്പെടുത്തിയത്.
2005 ല്‍ കൊല്ലപ്പെട്ട ബിഎസ്പി എംഎല്‍എ രാജുപാലിന്റെ കൊലപാതകത്തിലെ പ്രഥമസാക്ഷിയായിരുന്നു അഭിഭാഷകനായ ഉമേഷ് പാല്‍. ആതിഖിന്റെയും അഷ്റഫിന്റെയും മരണവാര്‍ത്ത പുറത്തു വന്നപ്പോള്‍ ”ദൈവം നീതി നടപ്പാക്കി” എന്നായിരുന്നു കൊല്ലപ്പെട്ട രാജുപാല്‍ എംഎല്‍എയുടെ ഭാര്യ പൂജ പ്രതികരിച്ചത്. ദൈവം കണ്ണുപൊട്ടനല്ലെന്നും തന്റെ ഭര്‍ത്താവിന്റെ അതേ വിധി ആതിഖിനും സഹോദരനും ഉണ്ടായെന്നും ഇവര്‍ പറഞ്ഞിരുന്നു. 2005 ജനുവരി 25 ന് രാജുപാല്‍ കൊല്ലപ്പെട്ട ദിവസം ഇവര്‍ നടത്തിയ പ്രവചനമാണ് ആതിഖിന്റെ കാര്യത്തില്‍ സത്യമായത്. ”ദൈവം നീതി നടപ്പാക്കും” എന്നായിരുന്നു അന്ന് നടത്തിയ പ്രതികരണം.
ഒരു തുള്ളി കണ്ണീര്‍പോലും പൊഴിക്കാനാകാതെ വിറങ്ങലിച്ച അവസ്ഥയിലായിരുന്നു രാജുപാലിന്റെ ഭാര്യ പൂജാ പാല്‍. 2005 ജനുവരി 15 നായിരുന്നു രാജുപാലുമായുള്ള ഇവരുടെ വിവാഹം. ഒമ്പത് ദിവസം കഴിഞ്ഞപ്പോള്‍ ഭര്‍ത്താവ് മരണപ്പെടുകയും ചെയ്തു. മരണദിവസം നേവ ഗ്രാമത്തിലെ വീട്ടിനുള്ളില്‍ ഇരുന്ന പൂജയോ രാജുപാലിന്റെ അമ്മയോ കരഞ്ഞിരുന്നില്ല. ഇക്കാര്യം മാധ്യമങ്ങള്‍ ചോദിച്ചപ്പോഴായിരുന്നു ദൈവം കണ്ണുപൊട്ടനല്ലെന്നും ഭര്‍ത്താവിന്റെ അതേ വിധി ഘാതകര്‍ക്കു വരുമെന്നും പൂജ പ്രതികരിച്ചത്.
പത്തുപേര്‍ പ്രതികളായ കേസില്‍ നാലുപേര്‍ വെറും 72 മണിക്കൂറിനകത്തായിരുന്നു വെടിയേറ്റ് മരിച്ചത്. കേസിലെ മറ്റൊരു പ്രതി ഗുഡ്ഡുവിന് വേണ്ടിയുള്ള തെരച്ചിലിലാണ് പോലീസ്. ക്രിമിനല്‍ രാഷ്ട്രീയക്കാരനായ ആതിഖിന് എതിരെ 100 കേസുകളാണ് ഉള്ളത്. സഹോദരന്‍ അഷ്റഫിനെതിരേ 57 കേസുകളും.
Post Your Comments