തിരുവനന്തപുരം: കേരളത്തിലെ വന്ദേഭാരതിന്റെ ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രിക്കൊപ്പം പങ്കെടുക്കുന്നതിനായി കാത്തിരിക്കുകയാണെന്ന് ശശി തരൂര്‍ എംപി. വികസനം രാഷ്ട്രീയത്തിന് അതീതമാണെന്നും, അത് രണ്ടും രണ്ടാണെന്നും തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. സില്‍വര്‍ലൈനിന് ബദലായി വന്ദേഭാരത് അനുവദിക്കണെമെന്ന് ശശി തരൂര്‍ ആവശ്യപ്പെട്ടിരുന്നു. കേരളത്തിലെ വന്ദേഭാരത് എക്സ്പ്രസിന്റെ ഫ്ളാഗ് ഓഫ് 25 ന് പ്രധാനമന്ത്രി നിര്‍വഹിക്കും.
Read Also: വീടുകയറി ആക്രമണം, പ്രതികളെ പിടികൂടാനെത്തിയ പൊലീസിനെ തടഞ്ഞു : ഒരാൾ പിടിയിൽ
വന്ദേഭാരതിന്റെ കേരളത്തിലെ ഫ്ളാഗ് ഓഫ് പ്രധാനമന്ത്രി തന്നെ നിര്‍വഹിക്കുമെന്നും ഈ മാസം 25-ാം തിയതിയാകും വന്ദേ ഭാരത് മോദി കേരളത്തിന് സമര്‍പ്പിക്കുകയെന്നും കേന്ദ്ര റെയില്‍വേ മന്ത്രി അറിയിച്ചിരുന്നു.
തിരുവനന്തപുരത്ത് നിന്ന് രാവിലെ 5:10ന് യാത്ര ആരംഭിച്ച് 12.30ന് ട്രെയിന്‍ കണ്ണൂരിലെത്തും. ഉച്ചയ്ക്ക് 2.30ന് കണ്ണൂരില്‍ നിന്ന് തിരിക്കുന്ന ട്രെയിന്‍ രാത്രി 9.20ന് തിരുവനന്തപുരത്ത് തിരിച്ചെത്തും. നിലവില്‍ ഇതാണ് റെയില്‍വേ പുറത്ത് വിട്ട് വന്ദേഭാരതിന്റെ സമയക്രമം. വന്ദേഭാരത് എക്‌സ്പ്രസില്‍ 12 എക്കോണമി കോച്ചുകള്‍ ഉണ്ടാകും. 78 സീറ്റാണ് ഒരു കോച്ചില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഇതിന് പുറമേ 54 സീറ്റുകളുള്ള 2 എക്‌സിക്യൂട്ടീവ് കോച്ചുകളും ഉണ്ട്. മുന്നിലും പിന്നിലും ആയി 44 സീറ്റു വീതുള്ള രണ്ടു കോച്ചുകള്‍ വേറെയുമുണ്ടാകും.
Post Your Comments