രാഷ്ട്രപതി ദ്രൗപതി മുർമുവിനെ വിപുലമായ പരിപാടികളോടെ സ്വീകരിച്ച് ഹിമാചൽ പ്രദേശ് സർക്കാർ. നാല് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായാണ് രാഷ്ട്രപതി ഹിമാചൽ പ്രദേശിൽ എത്തിയത്. രാജ്ഭവനിൽ എത്തിയ രാഷ്ട്രപതിക്ക് ഗംഭീര സ്വീകരണവും, അത്താഴ വിരുന്നുമാണ് ഹിമാചൽ പ്രദേശ് സർക്കാർ ഒരുക്കിയിട്ടുള്ളത്.
ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖു രാഷ്ട്രപതിയുടെ സംസ്ഥാന സന്ദർശനത്തിന് ആശംസകൾ നേർന്നിട്ടുണ്ട്. ‘രാഷ്ട്രപതിയുടെ ജീവിതം പ്രചോദനകരമാണ്. സാമൂഹ്യക്ഷേമം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ ദ്രൗപതി മുർമുവിന്റെ പ്രവർത്തനങ്ങൾ വളരെ പ്രാധാന്യമേറിയതുമാണ്’, ഹിമാചൽ പ്രദേശ് ഗവർണർ ശിവ് പ്രതാപ് ശുക്ല സ്വാഗത പ്രസംഗത്തിനിടെ പറഞ്ഞു.
ഹിമാചൽ പ്രദേശിന്റെ ടൂറിസം സാധ്യതകൾ വികസിപ്പിക്കാൻ ഒട്ടനവധി പദ്ധതികൾ കേന്ദ്ര സർക്കാർ മുന്നോട്ടുവയ്ക്കുന്നുണ്ട്. ടൂറിസം വികസനത്തിന് വലിയ സാധ്യതകൾ ഉണ്ടെന്ന് കണക്കിലെടുത്ത് കാൻഗ്രയെ സംസ്ഥാനത്തിന്റെ ടൂറിസം തലസ്ഥാനമാക്കി വികസിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
Post Your Comments