Latest NewsNewsInternational

കൊവിഡ് പോലെ മറ്റൊരു ദുരന്തം ഉണ്ടാകാന്‍ സാധ്യത

ലണ്ടന്‍: ലോകത്തെ തന്നെ മാറ്റി മറിച്ച കോവിഡ് മഹാമാരി എത്തിയിട്ട് മൂന്ന് കൊല്ലം പിന്നിടുന്നു. ഇപ്പോഴിതാ ദശാബ്ദത്തിനകം കോവിഡ് സമാനമായ മറ്റൊരു മഹാമാരിയുടെ സാധ്യത കൂടി ചൂണ്ടിക്കാട്ടിയിരിക്കുകയാണ് പ്രെഡിക്ടിവ് ഹെല്‍ത്ത് അനലറ്റിക്‌സ് സ്ഥാപനം എയര്‍ഫിനിറ്റി . മറ്റൊരു മഹാമാരിയുടെ കടന്നുവരവിന് ഏകദേശം 27.5 ശതമാനം സാധ്യതയുണ്ടെന്നാണ് സ്ഥാപനത്തിന്റെ വിലയിരുത്തല്‍.

Read Also: സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസുകൾ നാളെ മുതൽ സ്മാർട്ട് കാർഡിലേക്ക്, കൂടുതൽ വിവരങ്ങൾ അറിയാം

ഭാവിയില്‍ ഇത്തരം രോഗങ്ങള്‍ പല തീവ്രതയില്‍ ഉണ്ടാകാനുള്ള സാധ്യതയെക്കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്. തങ്ങളുടെ പ്രവചനത്തിന് കാരണം വൈറസുകള്‍ മാത്രമല്ല, കാലാവസ്ഥാ വ്യതിയാനം, ജന്തുജന്യ രോഗങ്ങള്‍ എന്നിവയാണെന്നും സ്ഥാപനം ചൂണ്ടിക്കാണിച്ചു. ഏറ്റവും മോശം സാഹചര്യത്തില്‍, മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പകരുന്ന ഏവിയന്‍ ഫ്‌ളൂ ടൈപ്പ് മ്യൂട്ടേഷന്‍ ഒരു ദിവസം നിരവധി പേരുടെ മരണത്തിന് വരെ കാരണമായേക്കാമെന്ന് എയര്‍ഫിനിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

അടുത്ത ദശകത്തില്‍ അത് മാരകരോഗമായി മാറാനുള്ള സാധ്യത 27.5% ല്‍ നിന്ന് 8.1% ആയി കുറയും. സിക്ക, മെര്‍സ്, മാര്‍ബര്‍ഗ് വൈറസ് എന്നിവയുള്‍പ്പെടെ ഉയര്‍ന്ന അപകടസാധ്യതയുള്ള രോഗാണുക്കള്‍ക്കുള്ള വാക്‌സിനുകളുടെ അഭാവം കണക്കിലെടുത്താണ് പ്രവചനം. നിലവിലുള്ള നിരീക്ഷണ നയങ്ങള്‍ വെച്ച് ഒരു പുതിയ പാന്‍ഡെമിക്കിനെ സമയബന്ധിതമായി കണ്ടുപിടിക്കാനാകില്ല, പാന്‍ഡെമിക് തയ്യാറെടുപ്പ് നടപടികളുടെ അടിയന്തിര ആവശ്യകതയെ കുറിച്ചും എയര്‍ഫിനിറ്റി പ്രസ്താവനയിലൂടെ ചൂണ്ടിക്കാണിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button