ലക്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വധ ഭീഷണി മുഴക്കിയ മലപ്പുറം സ്വദേശി മഷ്‌റഫ് മാളിയേക്കലിനെതിരെ ആന്റി ടെററിസം സൈബര്‍ വിങ് ഡയറക്ടര്‍ ജിജി നിക്സണ്‍ പരാതി നല്‍കി. ഇത് സംബന്ധിച്ച പരാതി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ഉത്തര്‍പ്രദേശ് ഡിജിപിയ്ക്കും നല്‍കിയതായി ജിജി നിക്സണ്‍ പറഞ്ഞു. മലപ്പുറം സ്വദേശിയായ ഇയാള്‍ക്കെതിരെ ദേശീയ അന്വേഷണ ഏജന്‍സിക്കും ജിജി വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്.
Read Also: ആഗോള സാമ്പത്തിക മാന്ദ്യം വെല്ലുവിളിയാകുന്നു, പിരിച്ചുവിടൽ ഭീതിയിൽ ഡിസ്നി ജീവനക്കാർ
പ്രവാസിയായ മലപ്പുറം സ്വദേശി മഷ്റഫ് മാളിയേക്കലാണ് സോഷ്യല്‍ മീഡിയയിലൂടെ യോഗി ആദിത്യനാഥിനെതിരെ വധ ഭീഷണി മുഴക്കിയത്. യു പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ സുരക്ഷാ 15 മിനിറ്റ് നേരം പിന്‍വലിച്ചാല്‍ കൊലചെയ്യപ്പെടും എന്നാണ് മലയാളിയും മലപ്പുറം സ്വദേശിയായ മഷ്‌റഫ് മാളിയേക്കലിന്റെ ഭീഷണി. കുവൈറ്റില്‍ ജോലിയുള്ള ഇയാള്‍ ഫേസ്ബുക്ക് പോസ്റ്റിനു കമന്റായാണ് വധ ഭീഷണി മുഴക്കിയിരിക്കുന്നത്.
Post Your Comments