ആഗോള സാമ്പത്തിക മാന്ദ്യം വെല്ലുവിളി തീർത്തതോടെ പിരിച്ചുവിടൽ ഭീതിയിൽ ഡിസ്നി ജീവനക്കാർ. റിപ്പോർട്ടുകൾ പ്രകാരം, എന്റർടൈൻമെന്റ് വിഭാഗത്തിലെ 15 ശതമാനം ജീവനക്കാരെ പിരിച്ചുവിടാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. അതേസമയം, ടിവി, ഫിലിം, തീം, കോപ്പറേറ്റ് സ്ഥാനങ്ങൾ തുടങ്ങിയ മേഖലകളെയും പിരിച്ചുവിടൽ നടപടികൾ ബാധിച്ചേക്കാമെന്ന് സൂചനകൾ നൽകുന്നുണ്ട്. ബ്ലൂബെർഗാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്.
വാർഷിക ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി കമ്പനിയിൽ മൊത്തത്തിലുള്ള അഴിച്ചുപണികൾ നടത്താൻ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. കമ്പനിയുടെ സ്ട്രീമിംഗ് ബിസിനസിൽ 1.47 ബില്യൺ ഡോളർ ത്രൈമാസ നഷ്ടം സംഭവിച്ചിരുന്നു. ഇത് വലിയ തോതിലാണ് കമ്പനിയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചത്. അതേസമയം, 2,20,00- ത്തിലധികം വരുന്ന ജീവനക്കാരിൽ നിന്നും 7,000 സ്ഥാനങ്ങൾ ഇല്ലാതാക്കാൻ പദ്ധതിയിടുന്നതായി ഈ വർഷം ആദ്യം ഡിസ്നി അറിയിച്ചിരുന്നു.
Also Read: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മലപ്പുറം സ്വദേശിയായ പ്രവാസി മലയാളിയുടെ വധ ഭീഷണി
Post Your Comments