മൊബൈൽ നെറ്റ്‌വർക്ക് വേഗതയിൽ ആഗോള തലത്തിൽ മികച്ച മുന്നേറ്റവുമായി ഇന്ത്യ. ടെസ്റ്റ് ഗ്ലോബൽ ഇൻഡക്സ് പട്ടിക അനുസരിച്ച്, മാർച്ച് മാസത്തിൽ 64-ാം സ്ഥാനത്തേക്കാണ് ഇന്ത്യ ഉയർന്നത്. ഫെബ്രുവരിയിൽ 66-ാം സ്ഥാനമായിരുന്നു ഇന്ത്യയ്ക്ക് ഉള്ളത്. രാജ്യത്തുടനീളം 5ജി നെറ്റ്‌വർക്ക് വ്യാപിപ്പിച്ചതോടെയാണ് റാങ്കിംഗ് നില മെച്ചപ്പെടുത്താൻ സാധിച്ചത്.
ഫെബ്രുവരിയിലെ മീഡിയൻ മൊബൈൽ ഡൗൺലോഡ് വേഗം 31.04 എംബിപിഎസ് ആയിരുന്നു. എന്നാൽ, മാർച്ചിൽ 33.30 എംബിപിഎസ് വേഗതയാണ് രേഖപ്പെടുത്തിയത്. ഇതിനോടൊപ്പം തന്നെ ഫിക്സഡ് മീഡിയം ഡൗൺലോഡ് സ്പീഡിലും ഇന്ത്യ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. ഫെബ്രുവരിയിൽ 50.71 എംബിപിഎസ് ആയിരുന്നത് മാർച്ചിൽ 50.87 എംബിപിഎസ് ആയാണ് ഉയർന്നത്. അതേസമയം, ഫിക്സഡ് ബ്രോഡ്ബാൻഡ് വേഗതയിൽ ഇന്ത്യ മൂന്ന് സ്ഥാനം പിന്നോട്ട് പോയിട്ടുണ്ട്. ഫെബ്രുവരിയിലെ 81-ാം സ്ഥാനത്ത് നിന്നും മാർച്ചിൽ 84-ാം സ്ഥാനത്തേക്കാണ് പിന്തള്ളപ്പെട്ടത്.
Post Your Comments