ഹിജ്റ വർഷം ശവ്വാൽ മാസം ഒന്നിനാണ് ലോക മുസ്ലീങ്ങളുടെ ആഘോഷമായ ഈദുൽ ഫിത്വർ അഥവാ ചെറിയ പെരുന്നാൾ. വ്രതാമനുഷ്ഠാനത്തിന്റെ പരിസമാപ്തികുറിച്ച് കൊണ്ടാണ് ഈദുൽ ഫിത്വർ ആഘോഷിക്കപ്പെടുന്നത്. ഈദുൽ ഫിത്വർ എന്നാൽ മലയാളികൾക്ക് ചെറിയ പെരുന്നാളാണ്.
ഹിജ്റ വർഷത്തിലെ ഒൻപതാമത്തെ മാസമായ റമദാൻ മാസമുടനീളം ആചരിച്ച വ്രതകാലത്തിന് ശേഷം വരുന്ന ശവ്വാൽ മാസം ഒന്നിനാണ് ഈദുൽ ഫിത്വർ. ഈദ്, റമദാനിന് ശേഷം വരുന്ന മാസമായ ശവ്വാൽ ഒന്നിനാണെങ്കിലും പൊതു സമൂഹം റംസാൻ എന്ന് തെറ്റായി ഈ ദിവസത്തെ പറയാറുണ്ട്.
ഈദ് നമസ്കാരത്തിനു മുമ്പ് അഥവാ പ്രഭാതത്തിന് മുൻപ് അന്നേ ദിവസം വീട്ടിലുള്ളവർക്ക് ആഹരിക്കാനുള്ളതു കഴിച്ച് മിച്ചമുള്ള മുഴുവൻ പേരും ഫിത്വർ സക്കാത്ത് നിർവഹിക്കണം. സാധാരണയായി ആ നാട്ടിലെ ഭക്ഷ്യ ധാന്യമാണ് ഫിത്വർ സകാത് നൽകേണ്ടത്. വീട്ടിലെ എല്ലാ അംഗങ്ങൾക്കും ഒരു സ്വാ വീതം നൽകണം ഇത് ഏകദേശം 2.400 കിലോഗ്രാം ഭക്ഷ്യ ധാന്യമാണ് നൽകേണ്ടത്.
കേരളത്തിൽ പ്രധാനമായി നൽകുന്നത് അരിയാണ്. ഇപ്പോൾ ജനിക്കുന്ന കുഞ്ഞുൾപ്പെടെയുള്ളവർക്ക് വേണ്ടി ഇത് നിർവ്വഹിക്കണം. പെരുന്നാൾ ദിവസം രാവിലെ നടക്കുന്ന ഈദ് നമസ്കാരമാണ് പിന്നെ പ്രധാനപ്പെട്ട മറ്റൊരു കാര്യം.. ഈദ് നമസ്കാരം വരെ തക്ബീർ മുഴക്കൽ സുന്നത്താണ് (പ്രവാചക ചര്യയാണ്).
Post Your Comments