ദുബായിലെ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ച മലയാളി ദമ്പതികൾ വിഷു സദ്യ ഉണ്ടാക്കുന്നതിനിടെ ആയിരുന്നു ദുരന്തത്തിൽ പെട്ടത്. ശനിയാഴ്ച വൈകുന്നേരം അയല്‍വാസികള്‍ നോമ്പു മുറിക്കുമ്പോള്‍ സദ്യ നല്‍കാന്‍ ഇരുവരും തീരുമാനിച്ചിരുന്നു. എന്നാല്‍ പടര്‍ന്നു പിടിച്ച തീ റിജേഷിനേയും ജെഷിയേയും ഒപ്പം പതിനാല് അയല്‍വാസികളെയും മരണത്തിലേക്ക് കൂട്ടികൊണ്ടു പോവുകയായിരുന്നു.
അടുത്ത മാസം വീടിന്റെ പാലുകാച്ചലിന് നാട്ടിലേക്ക് മടങ്ങാനിരിക്കുമ്പോഴാണ് റിജേഷിനേയും ജെഷിയേയും മരണം തേടിയെത്തിയത്. ശനിയാഴ്ച ഉച്ചയ്ക്ക് 12.30 മണിയോടെ ഇവര്‍ താമസിച്ചിരുന്ന ഫ്ലാറ്റിന്റെ നാലാമത്തെ നിലയില്‍ തീപിടിക്കുന്നത്. അടുത്ത മാസം വീടിന്റെ പാലുകാച്ചലിന് നാട്ടിലേക്ക് മടങ്ങാനിരിക്കുമ്പോഴാണ് റിജേഷിനേയും ജെഷിയേയും മരണം തേടിയെത്തിയത്.
അതേസമയം ഈ വിഷയത്തിൽ ഇപ്പോൾ കോൺഗ്രസ് വക്താവ് ഷമ മുഹമ്മദിന്റെ പോസ്റ്റ് ആണ് വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. അത്തരം ഒരു ദാരുണ സംഭവം പോലും രാഷ്ട്രീയ മത വിദ്വേഷത്തിന് ഉപയോഗിച്ചു എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. പ്രതിഷേധം ശക്തമായതോടെ ഷമ പോസ്റ്റ് മുക്കി.
ഷമയുടെ പോസ്റ്റ് ഇങ്ങനെ,
കേരളത്തിൽ നിന്നുള്ള ദമ്പതികളായ റിജേഷ് കാളങ്ങാടൻ, ഭാര്യ ജെഷി കണ്ടമംഗലത്ത് എന്നിവർ ദുബായിലെ വീട്ടിലുണ്ടായ തീപിടിത്തത്തിൽ ദാരുണമായി മരിച്ചു.മുസ്ലീം അയൽവാസികൾക്ക് ഇഫ്താറിനായി അവർ ഹിന്ദു ഭക്ഷണമായ വിഷു സദ്യ ഉണ്ടാക്കുകയായിരുന്നു. ഇത് നെഹ്‌റു ,ഗാന്ധി ഇന്ത്യയാണ്, മോഡി ഷാ ഇന്ത്യയല്ല. അവിടെ നമ്മൾ ആദ്യം ഇന്ത്യക്കാരാണ്.
Post Your Comments