കോഴിക്കോട്: ചെറിയ പെരുന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. ആഘോഷങ്ങളില്‍ ലഹരി കലര്‍ത്തരുതെന്നും വാക്കുകൊണ്ട് മാത്രമല്ല പ്രവൃത്തി കൊണ്ടും തീവ്രവാദത്തെ ഇല്ലാത്താക്കണമെന്നും കാന്തപുരം ജനങ്ങള്‍ക്ക് നല്‍കിയ പെരുന്നാള്‍ സന്ദേശത്തില്‍ പറയുന്നു.
Read Also: കാറിന്‍റെ സീറ്റിനടിയിൽ എംഡിഎംഎ കടത്ത്: കാസർഗോഡ് ദമ്പതികൾ ഉൾപ്പടെ 4 പേർ പിടിയിൽ
‘ഇസ്ലാം സമാധാനത്തിന്റെ മതമാണെന്ന് എല്ലാവരും ഓര്‍ക്കണം, തീവ്രവാദത്തോടും ലഹരിയോടും വിട ചൊല്ലല്‍ ആകണം ഈ പെരുന്നാള്‍ സന്ദേശം. തീവ്രവാദവും അക്രമങ്ങളും ഇസ്ലാം അംഗീകരിക്കുന്നില്ല. രാജ്യത്തിന്റെ സമാധാനത്തിനു വേണ്ടി വിശ്വാസികള്‍ പ്രവര്‍ത്തിക്കണം. വാക്ക് കൊണ്ട് മാത്രമല്ല പ്രവര്‍ത്തി കൊണ്ട് തീവ്രവാദത്തെ ഇല്ലാതാക്കണം’, കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു.
പെരുന്നാള്‍ ഭൗതികമായ ആനന്ദത്തിനുവേണ്ടിയുള്ളതല്ലെന്ന് കാന്തപുരം വിശ്വാസികളെ ഓര്‍മിപ്പിച്ചു. വിശപ്പുള്‍പ്പെടെ സഹിച്ചും പൊറുത്തും സുഖങ്ങള്‍ ത്യജിച്ചും ഒരുമാസക്കാലം നോമ്പുനോറ്റതിന് അള്ളാഹു നല്‍കിയ ഒരു പുണ്യദിവസമാണ് പെരുനാളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments