KeralaLatest NewsNews

സമത്വത്തിന്റേയും സാഹോദര്യത്തിന്റേയും പ്രതീകമായ ഈദുല്‍ ഫിത്വര്‍ ഇന്ന്

തിരുവനന്തപുരം: ഒരു മാസം നീണ്ട റമദാന്‍ വ്രതത്തിന് വിരാമമിട്ട് സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാള്‍. വിവിധ ഇടങ്ങളിലെ ഈദ്ഗാഹുകളില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുക്കും. ആഹ്‌ളാദത്തിന്റെ തക്ബീര്‍ മന്ത്രങ്ങളോടെയാണ് വിശ്വാസികള്‍ ഈദുല്‍ ഫിത്‌റിനെ വരവേല്‍ക്കുന്നത്.

Read Also; കര്‍ണാടക തെരഞ്ഞെടുപ്പിലും മോദി പ്രഭാവം എന്ന് റിപ്പോര്‍ട്ട്, ജോഡോ യാത്ര കോണ്‍ഗ്രസിന് രക്ഷയാകില്ലെന്ന് സര്‍വേ

വ്രതശുദ്ധിയിലൂടെ കൈവരിച്ച ആത്മചൈതന്യവുമായി വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കും. പുതുവസ്ത്രത്തിന്റെ നിറവും അത്തറിന്റെ സുഗന്ധവുമാണ് പെരുന്നാളിന്. മസ്ജിദുകളിലും ഈദ്ഗാഹിലുമാണ് പെരുന്നാള്‍ നമസ്‌കാരങ്ങള്‍ നടക്കുകയാണ്. നമസ്‌കാരത്തിന് മുന്‍പ് കഴിവുള്ള ഓരോ വിശ്വാസിയും ഫിത്ര്‍ സകാത് നല്‍കി.

പരസ്പരം ആശ്ലേഷിച്ച്, സ്‌നേഹം പങ്കിട്ട് ആഘോഷം ഉച്ഛസ്ഥായിലെത്തും. കുടുംബബന്ധങ്ങള്‍ പുതുക്കാനും സൗഹൃദങ്ങള്‍ പങ്കുവയ്ക്കാനുമുള്ള അവസരമാണ് ഇന്നത്തെ ദിനം.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button