KannurKeralaNattuvarthaLatest NewsNews

കാ​റി​ൽ ക​ഞ്ചാ​വ് ക​ട​ത്താൻ ശ്രമം : നാ​ല് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ

പ്രി​യ​ദ​ർ​ശി​നി ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പം സ​മീ​സി​ൽ എ​ൻ. മു​ഹ​മ്മ​ദ് സാ​യി​ദ് ഫോ​ർ​സെ​ന്ന സാ​യി​ദ് (24), പ​ന്ത​ക്ക​ൽ ഹ​സ്സ​ൻ​മു​ക്ക് ഫെ​ബി​ന യി​ൽ പി.​കെ. മു​ഹ​മ്മ​ദ് ഫി​യ​സ് എ​ന്ന ഫി​യ​സ് (23) പാ​റാ​ൽ പ​ഴ​യ പോ​സ്റ്റോ​ഫീ​സി​ന് സ​മീ​പം ഗീ​താ​ല​യ​ത്തി​ൽ എം. ​അ​ലോ​ക്. (23), മാ​ട​പീ​ടി​ക പാ​ർ​സി​ക്കു​ന്ന് നെ​ല്ലി​ക്ക​യി​ൽ ഹൗ​സ്, ഇ. ​ഷാ​രോ​ൺ (24) എ​ന്നി​വ​ർ ആണ് അറസ്റ്റിലായത്

മാ​ഹി: കാ​റി​ൽ ക​ഞ്ചാ​വ് ക​ട​ത്താൻ ശ്രമിച്ച കഞ്ചാവുമായി നാലു യുവാക്കൾ പിടിയിൽ. പ്രി​യ​ദ​ർ​ശി​നി ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പം സ​മീ​സി​ൽ എ​ൻ. മു​ഹ​മ്മ​ദ് സാ​യി​ദ് ഫോ​ർ​സെ​ന്ന സാ​യി​ദ് (24), പ​ന്ത​ക്ക​ൽ ഹ​സ്സ​ൻ​മു​ക്ക് ഫെ​ബി​ന യി​ൽ പി.​കെ. മു​ഹ​മ്മ​ദ് ഫി​യ​സ് എ​ന്ന ഫി​യ​സ് (23) പാ​റാ​ൽ പ​ഴ​യ പോ​സ്റ്റോ​ഫീ​സി​ന് സ​മീ​പം ഗീ​താ​ല​യ​ത്തി​ൽ എം. ​അ​ലോ​ക്. (23), മാ​ട​പീ​ടി​ക പാ​ർ​സി​ക്കു​ന്ന് നെ​ല്ലി​ക്ക​യി​ൽ ഹൗ​സ്, ഇ. ​ഷാ​രോ​ൺ (24) എ​ന്നി​വ​ർ ആണ് അറസ്റ്റിലായത്.

മാ​ഹി എ​സ്.​പി രാ​ജ​ശ​ങ്ക​ർ വെ​ള്ളാ​ട്ടി​ന്റെ നി​ർ​ദ്ദേശ​പ്ര​കാ​രം മാ​ഹി സി.​ഐ എ. ​ശേ​ഖ​ർ, പ​ന്ത​ക്ക​ൽ പൊ​ലീ​സ് ഔ​ട്ട് പോ​സ്റ്റ് എ​സ്.​ഐ പി.​പി ജ​യ​രാ​ജ് എ​ന്നി​വ​ർ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് യു​വാ​ക്ക​ൾ 580 ഗ്രാം ​ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യ​ത്. 30,000 രൂ​പ വി​ല​മ​തി​ക്കു​ന്ന ക​ഞ്ചാ​വാ​ണ് ക​ണ്ടെ​ത്തി​യ​ത്.

Read Also : കിഴക്കേക്കോട്ടയിൽ കടകളിൽ വൻ തീപിടിത്തം: നാലോളം കടകളിലേക്ക് തീപടർന്നു, തീ പടർന്നത് ചായക്കടയിൽ നിന്നെന്ന് സൂചന

കഞ്ചാവ് ക​ട​ത്തു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ആണ് ഇവർ പിടിയിലായത്. പ​ന്ത​ക്ക​ൽ -ഇ​ട​യി​ൽ​പീ​ടി​ക മെ​യി​ൻ റോ​ഡി​ലാ​ണ് വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. കാ​റും പ്ര​തി​ക​ളു​ടെ പ​ക്ക​ൽ നി​ന്ന് ക​ണ്ടെ​ത്തി​യ മൊ​ബൈ​ൽ ഫോ​ണു​ക​ളും മ​റ്റ് സാ​ധ​ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ വ​കു​പ്പു​ക​ളി​ൽ പ​ള്ളൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.

എ​സ്.​ഐ അ​ജ​യ​കു​മാ​ർ, എ.​എ​സ്.​ഐ മ​നോ​ജ്കു​മാ​ർ, കി​ഷോ​ർ​കു​മാ​ർ, പ്ര​സാ​ദ്, എ​ച്ച്.​സി എ.​സ്. സു​രേ​ന്ദ്ര​ൻ, ശ്രീ​ജേ​ഷ്, രാ​ജേ​ഷ് കു​മാ​ർ, സി​ജി, രാ​ജേ​ഷ്, എ​ച്ച്.​ജി. ഡ്രൈ​വ​ർ പ്ര​വീ​ൺ എ​ന്നി​വ​രും പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ പൊ​ലീ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. ഇ​വ​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button