ന്യൂഡല്‍ഹി: കേന്ദ്ര സായുധ പോലീസ് സേനയിലെ (സി എ പി എ ഫ്) കോണ്‍സ്റ്റബിള്‍ (ജനറല്‍ ഡ്യൂട്ടി) പരീക്ഷ ഹിന്ദിക്കും ഇംഗ്ലീഷിനും പുറമേ 13 പ്രാദേശിക ഭാഷകളില്‍ നടത്താന്‍ കേന്ദ്രആഭ്യന്തര മന്ത്രാലയം അനുമതി നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്.
Read Also: ‘അക്ഷയതൃതീയ’യ്ക്കായി കേരളത്തിലെ സ്വർണ വിപണി ഒരുങ്ങുന്നു, പ്രതീക്ഷിക്കുന്നത് ഉയർന്ന വിൽപ്പന
പരീക്ഷ പ്രാദേശിക ഭാഷകളില്‍ കൂടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി സംസ്ഥാനങ്ങള്‍ രംഗത്ത് വന്നിരുന്നു. കേന്ദ്ര സായുധ പോലീസ് സേനയില്‍ പ്രാദേശിക യുവാക്കളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും പ്രാദേശിക ഭാഷകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി കേന്ദ്ര ആഭ്യന്തര – സഹകരണ മന്ത്രി ശ്രീ അമിത് ഷാ മുന്‍കൈയെടുത്താണ് ചരിത്രപരമായ തീരുമാനം കൈക്കൊണ്ടതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
Post Your Comments