പാലക്കാട്: സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഷാജഹാൻ കൊലക്കേസിലെ പന്ത്രണ്ടാം പ്രതി ബിജു ഹൃദയാഘാതം മൂലം മരണപ്പെട്ടു. മലമ്പുഴയിൽ വെച്ചായിരുന്നു സംഭവം. കൂട്ടുകാര്‍ക്കൊപ്പം മദ്യപിക്കുന്നതിനിടയിലായിരുന്നു ദാരുണാന്ത്യം. നെഞ്ച് വേദന അനുഭവപ്പെട്ടതിന് തുടർന്ന് സുഹൃത്തുക്കൾ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ബിജുവിന്റെ മരണത്തിൽ ദുരൂഹതകൾ ഇല്ലെന്നും ഹൃദയാഘാതം മൂലമാണെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ബിജുവിന്റെ മരണ വാർത്തക്ക് പിന്നാലെ പെൺസുഹൃത്തിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്തി. ബിജുവിന്റെ മരണം അറിഞ്ഞതിന് പിന്നാലെ രാത്രി രണ്ട് മണിയോടെ ആണ് യുവതിയെ വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ബിജുവും യുവതിയും അടുപ്പത്തിലായിരുന്നു എന്നും, ബിജുവിന്റെ മരണത്തിൽ ഉണ്ടായ മനോവിഷമത്തിലാണ് യുവതി ജീവനൊടുക്കിയതെന്നുമാണ് പോലീസ് പറയുന്നത്.
Post Your Comments