അമൃത്സര്‍: ദേശീയ പതാകയുടെ ചിത്രം മുഖത്ത് പെയിന്റ് ചെയ്ത യുവതിക്ക് സുവര്‍ണ ക്ഷേത്രത്തില്‍ പ്രവേശനം നിഷേധിച്ചു. ഈ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് ശിരോമണി ഗുരുദ്വാര പര്‍ബന്ദക് കമ്മിറ്റി. ഉദ്യോഗസ്ഥന് മോശമായി പെരുമാറിയെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നു ശിരോമണി ഗുരുദ്വാര പര്‍ബന്ദക് പ്രതിനിധി പ്രതികരിച്ചു. കൂടാതെ, യുവതിയുടെ മുഖത്തെ ചിത്രം ദേശീയ പതാകയുടേതല്ലെന്നും അതില്‍ അശോക ചക്രമുണ്ടായിരുന്നില്ലെന്നും ഗുരുദ്വാര പര്‍ബന്ദക് കമ്മിറ്റി ജനറല്‍ സെക്രട്ടറി ഗുരുചരണ്‍ സിംഗ് പറഞ്ഞു.
READ ALSO: ഈ വർഷത്തെ അമർനാഥ് യാത്രയ്ക്കായുള്ള രജിസ്ട്രേഷൻ ആരംഭിച്ചു, വിശദവിവരങ്ങൾ അറിയാം
‘സുവര്‍ണ ക്ഷേത്രം സിഖ് ആരാധനാലയമാണ്. യുവതിയോട് ഉദ്യോഗസ്ഥന് മോശമായി പെരുമാറിയെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു. എന്നാല്‍ യുവതിയുടെ മുഖത്ത് പെയിന്റ് ചെയ്തത് ദേശീയ പതാകയല്ല, അതില്‍ അശോക ചക്രമില്ലായിരുന്നു. അത് രാഷ്ട്രീയ പാര്‍ട്ടിയുടെ പതാകയാകാം.’ ഗുരുചരണ്‍ സിംഗ് പറഞ്ഞു.
Post Your Comments